UPDATES

പ്രവാസം

സൗദി ജയിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും; പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് മുഹമ്മദ് ബിൻ സൽമാൻ

2019 ജനുവരിയിലെ കണക്കുകൾ പ്രകാരം സൗദിയിലെ ജയിലുകളിൽ നിലവിൽ 2,224 ഇന്ത്യക്കാർ തടവ് അനുവദിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന 850 ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാവുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശിയോട പ്രധാനമന്ത്രി നരേന്ദ്ര മോദിനടത്തിയ അഭ്യർഥന മാനിച്ചാണ് നടപടി. ഇതിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള ക്വോട്ടാ രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിൽ കുറിച്ചു.

2019 ജനുവരിയിലെ കണക്കുകൾ പ്രകാരം സൗദിയിലെ ജയിലുകളിൽ നിലവിൽ 2,224 ഇന്ത്യക്കാർ തടവ് അനുവദിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൊലപാതകം, അഴിമതി, തട്ടിപ്പ്, മദ്യം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് ഇതിൽ കൂടുതലും. ഇതിലെ വലിയൊരു വിഭാഗമാണ് പുതിയ തീരുമാനത്തിന്റെ പുറത്ത് മോചിപ്പിക്കപ്പെടുക. കുറഞ്ഞ വേതനത്തിനുള്‍പ്പെടെ ജോലി ചെയ്യുന്നവരുൾപ്പെടെ 2.7 മില്ല്യൺ ഇന്ത്യക്കാരാണ് നിലവിൽ സൗദയിലുള്ളത്. സൗദിയിലെ ഏറ്റവും വലിയ വിദേശി സമൂഹം കൂടിയാണ് ഇന്ത്യാക്കാർ. നേരത്തെ തന്റെ പാക്ക് സന്ദർശന വേളയിൽ സൗദിയിൽ തടവ് അനുഭവിക്കുന്ന 2100 പാക്ക് പൗരൻമാരെ വിട്ടയക്കാനും കിരീടാവാശി നിർദേശം നൽകിയിരുന്നു.

അതേസമയം, ഭീകരതയ്ക്കെതിരെ സൗദി അറേബ്യയും ഇന്ത്യയും ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും നടത്തിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്താന്റെ പേര് പരാമർ‌ശിക്കാതെയാണ് ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ പ്രസ്താവന നടത്തിയത്. ഭീകരത ഇരുരാജ്യങ്ങളുടെയും പൊതു ആശങ്കയാണെന്ന് സൽമാൻ രാജകുമാരൻ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സംസാരിച്ചത്. വളരെ പഴക്കം ചെന്ന ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വിലയേറിയ നയതന്ത്ര പങ്കാളിയാണ് സൗദി. 2016ൽ താൻ സൗദിയിലേക്ക് നടത്തിയ യാത്ര പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ മാനങ്ങളിലേക്ക് വളരുന്നതിനാ കാരണമായെന്ന് മോദി പറഞ്ഞു.

അന്തർദ്ദേശീയ സൗര സഖ്യത്തിലേക്ക് സൗദി അറേബ്യയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി തന്റെ പ്രസ്താവനക്കിടെ പറഞ്ഞു. പുൽവാമയിലെ ആക്രമണം ലേകത്തിനു നേരെ ഉയർന്നിരിക്കുന്ന ഭീകരതാ ഭിഷണിയുടെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരരെ സഹായിക്കുന്ന രാഷ്ട്രങ്ങൾക്കു മേൽ ശക്തമായ സമ്മർ‌ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ തങ്ങൾക്കുള്ള നിക്ഷേപ താൽപര്യങ്ങളെക്കുറിച്ച് സൗദി രാജകുമാരൻ വിശദീകരിച്ചു. ഇതിനകം തങ്ങൾ 44 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തിയിട്ടുണ്ട് സൗദി. ഇന്ത്യയുടെ ഐടി മേഖലയിലും സൗദിക്കാർ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  2.7 ദശലക്ഷം ഇന്ത്യാക്കാരാണ് സൗദി അറേബ്യയിൽ സമാധാനത്തോടെ ജീവിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍