UPDATES

പി ജയരാജൻ ഇടപെട്ടത് നഗരസഭാധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല, ആരോപണവുമായി പ്രവാസി വ്യവസായിയുടെ കുടുംബം

വ്യവസായിയോട് വ്യക്തി പരമായി വിരോധമില്ലെന്ന് വ്യക്തമാക്കി ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അവകാശ വാദങ്ങൾ തള്ളി കുടുംബം രംഗത്തെത്തിയത്.

കണ്ണൂരിലെ പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിലിന്റെ ആത്മഹത്യക്ക് പിന്നിൽ നഗരസഭയുടെ ഇടപെടൽ തന്നെയെന്ന അരോപണം ആവർ‌ത്തിച്ച് വ്യവസായിയുടെ കൂടുംബം. വിഷയത്തിൽ വ്യവസായിയോട് വ്യക്തി പരമായി വിരോധമില്ലെന്ന് വ്യക്തമാക്കി ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അവകാശ വാദങ്ങൾ തള്ളി കുടുംബം രംഗത്തെത്തിയത്. വ്യവസായിക്ക് അനുകൂലമായി വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇടപെട്ടത് നഗര സഭാധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും, ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയിരുന്നെന്നും കുടുംബം ആരോപിച്ചതായി മനോരമ ന്യൂസ് പറയുന്നു.

നിർമാണത്തിലിരിക്കെ കെട്ടിടം പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി. 2018 ലായിരുന്നു സംഭവം. എന്നാൽ ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. അപ്പോഴായിരുന്ന സാജൻ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്. എന്നാൽ ഇതിനെതിരെ പികെ ശ്യാമള രൂക്ഷമായി പ്രതികരിച്ചെന്നും കുടുംബം ആരോപിക്കുന്നു. ‘നിങ്ങൾ മുകളിൽ പിടിപാടുണ്ടല്ലോ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിക്കോ’ എന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ അധ്യക്ഷ ശ്യാമളയുടെ പ്രതികരണമെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയിലെ ഭരണ സമിതിയിവെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തന്റെ സമ്പാദ്യത്തിലെ ഭൂരിഭാഗവും ഉപയോഗിച്ച് 15 കോടിയോളം മുതൽ മുടക്കിൽ നിർമിച്ച പാർഥ കൺവൻഷൻ സെന്റർ ഒരിക്കലും തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു. ഇതിന് കാരണം നഗരസഭാ അധികൃതരുടെ നിലപാടാണെന്നും അദ്ദേഹം പറയുന്നു.

സാജന്റെ ആത്മഹത്യ നിയമ സഭയിൽ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി പി കെ ശ്യാമള രംഗത്തത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്കു വഴിവച്ച സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സണ്ണി ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ആരോപണത്തെക്കുറിച്ചു ഗൗരവപൂർവം പരിശോധനയുമുണ്ടാകുമെന്നുമായിരുന്നു പ്രതികരണം.

എന്നാൽ നഗര സഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളുകയായിരുന്നു ചെയർപേഴ്സൺ പികെ ശ്യാമള വാർത്താ സമ്മേളനത്തിൽ ചെയ്തതത്. ആരോപണങ്ങൾ നിഷേധിച്ച അധ്യക്ഷ നിര്‍മാണം നിയമ വിരുദ്ധമാണെന്ന് പരാതി ഉണ്ടായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. നഗര സഭയ്ക്ക് ആത്മഹത്യ ചെയ്ത സാജനോട് വിരോധം ഉണ്ടായിരുന്നില്ല, കണ്‍വെൻഷൻ സെന്ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയായിരുന്നെന്നും പികെ ശ്യാമള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു. ഹൈവേയുടെ അരികിൽ നടത്തിയ നിർമ്മാണം അനധികൃതമാണെന്നായിരുന്നു കൺവെൻഷൻ സെന്ററിനെതിരെ ഉയർന്ന പരാതി. ഇക്കാര്യങ്ങൾ പരിശോധിച്ച് വേണ്ട മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഉതുൾ‌പ്പെടെയാണ് അനുമതി വൈകാന്‍ ഇടയാക്കിയതെന്നും പികെ ശ്യാമള പ്രതികരിച്ചിരുന്നു.

ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്‍?

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍