UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയോട് വ്യക്തി വിരോധം ഉണ്ടായിരുന്നില്ലെന്ന് നഗരസഭാധ്യക്ഷ

കണ്‍വെൻഷൻ സെന്ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് വരികയായിരുന്നെന്നും പികെ ശ്യാമള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു.

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അധ്യക്ഷ. നഗര സഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളുകയാണ് ചെയർപേഴ്സൺ പികെ ശ്യാമള. കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം നിഷേധിച്ച അധ്യക്ഷ നിര്‍മാണം നിയമ വിരുദ്ധമാണെന്ന് പരാതി ഉണ്ടായിരുന്നെന്നും വ്യക്തമാക്കുന്നു.

നഗര സഭയ്ക്ക് ആത്മഹത്യ ചെയ്ത സാജനോട് വിരോധം ഉണ്ടായിരുന്നില്ല, കണ്‍വെൻഷൻ സെന്ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയായിരുന്നെന്നും പികെ ശ്യാമള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു. ഹൈവേയുടെ അരികിൽ നടത്തിയ നിർമ്മാണം അനധികൃതമാണെന്നായിരുന്നു കൺവെൻഷൻ സെന്ററിനെതിരെ ഉയർന്ന പരാതി. ഇക്കാര്യങ്ങൾ പരിശോധിച്ച് വേണ്ട മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഉതുൾ‌പ്പെടെയാണ് അനുമതി വൈകാന്‍ ഇടയാക്കിയതെന്നും പികെ ശ്യാമള പറയുന്നു.

പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലായുരുന്നു നഗരസഭാ അധ്യക്ഷയുടെ പ പ്രതികരണം.

 

നൈജീരിയയില്‍ പണിയെടുത്ത കാശ് കേരളത്തില്‍ മുടക്കി; പ്രവാസിയുടെ ആത്മഹത്യ സിപിഎമ്മിന് തലവേദനയാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍