UPDATES

ട്രെന്‍ഡിങ്ങ്

370ാം വകുപ്പ് മണ്ടത്തരമായിരുന്നു, ഇനി നമുക്ക് പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുമായി കൂട്ടിചേര്‍ക്കുന്നതിനായി പ്രാർത്ഥിക്കാം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ജമ്മുവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.

കശ്മിരീന്റെ പ്രത്യേക പദവി എടത്ത് കളഞ്ഞ ചർച്ചയ്ക്കിടെ പാക് അധിനിവേശ കാശ്മീരും ഇന്ത്യയുടെ ഭാഗമെന്ന് അമിത് ഷാ വ്യക്തമാക്കിതിന് പിന്നാലെ സമാനമായ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങും. പാക് അധീനതയിലുള്ള കശ്മീര്‍ മോചിപ്പിച്ച് ഇന്ത്യയുമായി കൂട്ടിചേര്‍ക്കുന്നതിനായി ജനങ്ങൾ പ്രാർത്ഥിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് നമ്മുടെ ജീവിതകാലത്തായതെന്നും സൗഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജമ്മുവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.

കശ്മിരീന്റെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയതും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതൊന്നും കാര്യമാക്കേണ്ടതില്ല. ആർട്ടിക്കിൾ 370 ഒരു മണ്ടത്തരമായിരുന്നു. അത് ഇല്ലാതാക്കിയത് നമ്മുടെ ജീവിതകാലത്തായത് ഞങ്ങളുടെയെല്ലാം ഭാഗ്യമാണ്. കാരണം, ഞങ്ങളുടെ മൂന്ന് തലമുറ ഇതിനായി ഏറെ ത്യാഗം സഹിച്ചിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.

ചരിത്രപരമായ ഈ നീക്കത്തിന് ശേഷം മറ്റൊരു ക്രിയാത്മ ചിന്തയോടെ നമുക്ക് മുന്നോട് പോകാം. പാകിസ്താന്‍ അധീനതയിലുള്ള കശ്മീരിനെ മോചിപ്പിക്കുകയും ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുകയും വേണം ഇനി പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതും രാജ്യത്തെ ജനങ്ങള്‍ മുസഫാറാബാദില്‍ (പാക് അധീന കശ്മീരിന്റെ തലസ്ഥാനം) സ്വതന്ത്രമായി സന്ദര്‍ശനം നടത്തുന്നതും കാണാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിവരിച്ച് കൊണ്ട് നടത്തിയ യോഗത്തില്‍ ജിതേന്ദ്ര സിങ് പറയുന്നു.

സംസ്ഥാനത്ത് ചില നേതാക്കള്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെട്ടുന്നുന്നു. ഇക്കാരണത്താലാണ് മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

Also Read-  ചീഫ് ജസ്റ്റിസില്‍ നിന്നും അവാര്‍ഡ് വേണ്ട; ലൈംഗികാരോപണ പരാതി പരിഗണിച്ച രീതിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍