UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീ പത്മനാഭനോട് പ്രാര്‍ത്ഥിച്ചത് 130 കോടി ഇന്ത്യക്കാരുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി: മോദി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘സ്വദേശ് ദർശൻ’ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു ദർശനം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ താൻ പ്രാർത്ഥിച്ചത് 130 കോടി ഇന്ത്യക്കാരുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദർശനം കഴിഞ്ഞ മടങ്ങിയതിന് പിറകെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയുടെ വികസനം, ജനതയുടെ സമാധാനം സന്തോഷം ഇതിന് വേണ്ടിയായിരുന്നു പ്രാർത്ഥനയെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കേരള ഗവർണർ ജ. പി സബാശിവത്തോട് ഒപ്പമായിരുന്നു മോദി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തിയത്. വസ്ത്രധാരണത്തിൽ ഉൾപ്പെടെ ആചാരങ്ങൾ പാലിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘സ്വദേശ് ദർശൻ’ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു ഇരുവരം ദർശനം നടക്കിയത്. ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തുന്ന ക്ഷേത്രത്തിലെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കിഴക്കേ ഗോപുര നടവഴിയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാഗങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് മോദിയെ സ്വീകരിച്ചു. ക്ഷേത്രത്തിനുള്ളിലും പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നു.
ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും അദ്ദേഹത്തെ അനുഗമിച്ചു.

അതേസമയം, മേയര്‍ വി കെ പ്രശാന്തും സ്ഥലം എംഎല്‍എ വി എസ് ശിവകുമാറിനും ‘സ്വദേശ് ദർശൻ’ വേദയില്‍ ഇരിപ്പിടം നല്‍കാത്തതിനാല്‍, പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം ഇരുവരും വിട്ടുനില്‍ക്കുകയും ചെയ്തു. സ്ഥലം എംപി ആയ ശശി തരൂരിനെയും പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശന സംഘത്തിൽ നിന്നു ഒഴിവാക്കിയിരുന്നു.

ത്രിപുരയിലാകാമെങ്കിൽ കേരളത്തിലും ഭരണത്തിലെത്തും: പ്രധാനമന്ത്രി

‘എന്തും കാണിക്കാനുള്ള വേദിയല്ല’; പ്രധാനമന്ത്രിയെ സാക്ഷിയാക്കി ശരണം വിളി പ്രതിഷേധക്കാരെ ശാസിച്ച് മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍