UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യ ദയാഹര്‍ജി തള്ളി രാംനാഥ് കോവിന്ദ്; നിരസിച്ചത് സ്ത്രീയെയും അഞ്ച് കുട്ടികളെയും തീവെച്ചു കൊന്ന കേസിലെ പ്രതിയുടെ

വൈശാലി ജില്ലയിലെ റാംപൂര്‍ ശ്യാംചന്ദ് ഗ്രമത്തില്‍ വിജേന്ദ്ര മഹാതോ എന്നായളുടെ വീടിന് തീവെച്ച് ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് കേസ്.

സ്ത്രീയെയും അഞ്ച് കുട്ടികളെയും തീവെച്ചു കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബീഹാര്‍ സ്വദേശി ജഗത് റായ്‌യുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി. രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ പരിഗണനയ്‌ക്കെത്തിയ ആദ്യ ഹര്‍ജിയായിരുന്നു ജഗത് റായ്‌യുടെ. പത്തു മാസമെടുത്താണ് രാഷ്ടപതി ഹര്‍ജിയില്‍ തീരുമാനമെടുത്തത്. രാഷ്ട്രപതിയാവുന്നതിന് മുന്‍പ് ബീഹാറില്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിന് മുന്നിലെത്തിയ ആദ്യ ദയാഹര്‍ജിയും സംസ്ഥാനത്ത് നിന്നുള്ളത് തന്നെയെന്ന പ്രത്യേകതയും ഇതിനുണ്ട്.

2006 ജനുവരി 1 നാണ് കേസിനാസ്പദമായ സംഭവം. വൈശാലി ജില്ലയിലെ റാംപൂര്‍ ശ്യാംചന്ദ് വില്ലേജില്‍ വിജേന്ദ്ര മഹാതോ എന്നയാളുടെ വീടിന് തീവെച്ച് ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് കേസ്. അര്‍ദ്ധരാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് ചൂണ്ടിക്കാട്ടി 2013 സംപ്തംബറിലാണ് സുപ്രീം കോടതി ജഗത്‌ റായിയെ വധശിക്ഷ വിധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ജഗത്ത് റായ്‌യുടെ ദയാ ഹര്‍ജി രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കോവിന്ദിന് മുമ്പ് രാഷ്ടപതിയായിരുന്ന പ്രണബ് മുഖര്‍ജി തന്റെ കാലയളവില്‍ 34 ദയാഹരജികളായിരുന്നു പരിഗണിച്ചത്. ഇതില്‍ 30 എണ്ണവും ആദ്ദേഹം തള്ളുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍