UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ക്ഷേത്രം ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള പൂജാരിയുടെ മുറിയില്‍ താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റില്‍. തിരുവനന്തപുരം പാറശ്ശാല ആലംകോട് ഇല്ലം കൃഷ്ണ പ്രസാദിനെ (21)യാണ് പോലീസ് പിടികൂടിയത്. വൈക്കം ചെമ്പിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഇയാള്‍ മാസങ്ങള്‍ക്കുമുമ്പാണ് ഇയാള്‍ ഇവിടെ പൂജാരിയായെത്തുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ക്ഷേത്രം ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള പൂജാരിയുടെ മുറിയില്‍ താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. കൂട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ അയര്‍ക്കുന്ന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പോക്‌സോ, ലൈഗികാതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സമാനരീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൃഷ്ണ പ്രസാദിനെതിരേ 2017 ല്‍ പൊന്‍കുന്നത്ത് കേസുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

 

പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍