UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാങ്കോ മുളയ്ക്കലിനെതിനെതിരായ ആരോപണങ്ങളെ പിന്തുണച്ച വൈദികന്‍ മരിച്ച നിലയില്‍; കൊന്നതെന്ന് സഹോദരന്‍

കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനറായിയിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ  നിലപാടുമായി രംഗത്തെത്തിയ വൈദികന്‍ മരിച്ച നിലയില്‍. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60)യിലിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇന്നെല ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ ഇന്നു രാവിലെ വീട്ടുജോലിക്കാരനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിക്കുന്നു.  ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്ന ഫാദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ ആരോപിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനറായിയിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നു.

എന്നാല്‍ ഫാദറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ് അദ്ദേഹം. മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ.

 

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍