UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുകരണീയമായ ധൈര്യം; അഭിനന്ദനെക്കുറിച്ച് രാജ്യം അഭിമാനം കൊള്ളുന്നു: പ്രധാനമന്ത്രി

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അനുകരണീയമായ ധൈര്യം കാട്ടിയ വിങ് കമാൻഡറെ കുറിച്ച് അഭിമാനം കൊള്ളുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോചനത്തിന് പിറകെ മോദി തന്റെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു പ്രതികരണം അറിയിച്ചത്.
കുറിപ്പിങ്ങനെ- അനുകരണീയമായ ധൈര്യം കാട്ടിയ വിങ് കമാൻഡർ അഭിനന്ദനെക്കുറിച്ച് രാജ്യത്തിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സേനകൾ 130 കോടി ഇന്ത്യക്കാരുടെ പ്രചോദനമാണ്. മോദി പറയുന്നു.

അഭിനന്ദൻ കാട്ടിയ ധൈര്യത്തെ പ്രശംസിക്കുന്നതായി പ്രതിരോധ മന്ത്രി നിർമല സിതാരാമനും പ്രതികരിച്ചു. കഷ്ടത അനുഭവിക്കുമ്പോഴും തല ഉയർത്തിപ്പിടിച്ച് നിന്ന അഭിനന്ദൻ രാജ്യത്തെ യുവാക്കൾക്ക് മാതൃകയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി 9.20 ഓടെയാമ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറിയത്. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക്  മാറിയെന്ന്റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. പഞ്ചാബിലെ അഠാരിയിലുള്ള  വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫാണ് അഭിനന്ദന്‍ വര്‍ത്തമനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. ഇന്ത്യയിലെത്തിയ ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടുപോയി. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍