UPDATES

എല്ലാം അമിത് ഷായ്ക്കറിയാമെന്ന് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മോദി; ചോദ്യമുണ്ട്, ഉത്തരമില്ല, നന്ദി മാത്രം

ബിജെപി പ്രസിഡന്റ് അമിത് ഷായ്‌ക്കൊപ്പമാണ് മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താസമ്മേളനം ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായ്‌ക്കൊപ്പമാണ് മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി എന്ന നിലയില്‍ ഒരു ഔദ്യോഗിക വാര്‍ത്താസമ്മേളനം പോലും 2014 മേയ് 26 മുതല്‍ ഇതുവരെ നടത്താത്തത് പ്രതിപക്ഷം അടക്കം രൂക്ഷവിമര്‍ശനത്തിന് കാരണമാക്കിയിരുന്നു.

മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം എന്ന് അഭിപ്രായപ്പെട്ട അമിത് ഷാ, മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചു. ബിജെപിക്ക് നല്ല വിജയം നേടാനാകുമെന്ന് ആത്മവിശ്വാസമുണ്ട് എന്ന് അമിത് ഷാ പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് 300ലധികം സീറ്റ് നേടുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ശക്തമായത് കൊണ്ട് ഐപിഎല്ലും റംസാനും സ്‌കൂള്‍ പരീക്ഷകളു സമാധാനപരമായി നടക്കുന്നത് ശക്തമായ സര്‍ക്കാരുള്ളത് കൊണ്ടാണ് എന്ന് മോദി അവകാശപ്പെട്ടു. അഞ്ച് വര്‍ഷം കൂടെ നിന്നതിന് ജനങ്ങളോട് നന്ദി പറയുകയാണ് എന്ന് മോദി പറഞ്ഞു. മാധ്യമങ്ങളോടും ജനങ്ങളോടും നന്ദി പറയുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദി അവകാശപ്പെട്ടു. 2014 മേയ് 17ന് നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇന്ന് മേയ് 17 ആണ്. എന്തെങ്കിലും കുഴപ്പമുണ്ടായോ? സത്ത ബസാറിലെ ആളുകള്‍ കോണ്‍ഗ്ര് ജയിക്കുമെന്ന് ബെറ്റ് വച്ചിരുന്നു. അവര്‍ക്ക് വലിയ തോല്‍വിയാണ് നേരിടേണ്ടി വന്നത് – മോദി പറഞ്ഞു. എല്ലാം അമിത് ഷാ പറയുമെന്ന് മോദി പറഞ്ഞു.

അതേസമയം ചില മാധ്യപ്രവര്‍ത്തകര്‍ മോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോളും ഉത്തരം പറഞ്ഞത് അമിത് ഷായാണ്‌. പ്രധാനമന്ത്രി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഒരു ചോദ്യത്തിന് പോലും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല.

കമല്‍ഹാസന്‍ തുറന്നുവിട്ട ഗോഡ്‌സെ ഭൂതം; ഗാന്ധി വധം ബിജെപിയെയും ആര്‍എസ്എസ്സിനെയും വീണ്ടും വേട്ടയാടുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍