UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വഴിപിഴച്ച യുവത്വം കല്ലെറിയുമ്പോള്‍ കശ്മീര്‍ തകരുകയാണെന്ന് പ്രധാനമന്ത്രി

ഏകദിന സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി കൃഷ്ണനാഗപ്പ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

കശ്മീരി യുവത്വം അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ കല്ലെറിയാനും ആയുധം കയ്യിലെടുക്കാനും ആരംഭിക്കുമ്പോള്‍ സംസ്ഥാനം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. തങ്ങളുടെ കുടുംബത്തിനും ജമ്മു കശ്മീരിന്റെ വികസനത്തിനും പങ്കാളികളാവാന്‍ കശ്മീര്‍ യുവത്വം രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തന്റെ ഏകദിന സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി 330 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന കൃഷ്ണനാഗപ്പ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. റമദാനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിറകെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ലഡാക്ക്, കശ്മീര്‍, ജമ്മു എന്നിവിടങ്ങളിലെ വിവിധ പരിപരാടികളില്‍ സംബന്ധിച്ച മോദി ലടാക്കിലെ സോചിലയില്‍ തുരംഗത്തിന്റെ തറക്കല്ലിടല്‍, ശ്രീനഗറിലെ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം, ജമ്മു-കശ്മീര്‍ റിങ്ങ് റോഡ് പദ്ധതി നിര്‍മാണോദ്ഘാടനം എന്നവയും നിര്‍വഹിച്ചു.

അതേസമയം, കശ്മീര്‍ യുവാക്കളെ മോദി തന്റെ പ്രസംഗത്തില്‍ നിരവധി തവണ ഉള്‍പ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാന്‍ പരാമര്‍ശം ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മോദിക്കൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍