UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈവ് ടിവി ഷോയ്ക്കിടെ അതിഥിയായെത്തിയ എഴുത്തുകാരി കുഴഞ്ഞുവീണ് മരിച്ചു

കശ്മീരിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് റിത ജതീന്ദര്‍

ദൂരദര്‍ശന്‍ ജമ്മു & കശ്മീര്‍ ടിവിയുടെ പ്രഭാത പരിപാടിക്കിടെ അതിഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ചയാണ് കശ്മീരിലെ പ്രമുഖ വിദ്യഭ്യാസ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ   പ്രൊഫസര്‍ റിത ജതീന്ദര്‍ മരണത്തിന് കീഴടങ്ങിയത്. ദൂരദര്‍ശന്റെ ഗുഡ്‌മോര്‍ണിങ്ങ് ജമ്മു കശ്മീര്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ കരിയറിയറിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു 86 കാരിയായ റിതാ ജതീന്ദര്‍. അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിവരധി പേര്‍ക്ക് മുന്നിലായിരുന്നു സംഭവം.

പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ അനുകരിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അവര്‍ അഭിനയിക്കുകയാണെന്നാണ് ആദ്യ കരുതിയത്. എന്നാല്‍ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും ഷോയുടെ അവതാരകനായ ഷാഹിദി മുഖ്താര്‍ പ്രതികരിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ സര്‍ക്കാരിന് കീഴിലെ കലാ സാസംസാകാരിക ഭാഷാ അക്കാദമി മുന്‍ സെക്രട്ടറികൂടിയായിരുന്നു റിതാ ജതീന്ദര്‍.

സമൂഹത്തിലെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളുടെ അഭിമുഖം ഉള്‍പ്പെടെയുള്ള പരിപാടികളാണ് ദൂരദര്‍ശന്‍ ഗൂഡ്‌മോര്‍ണിങ്ങ് ജമ്മു& കശ്മീരിലൂടെ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍