UPDATES

ഗുരു രവിദാസ് ക്ഷേത്രം തകര്‍ത്തതിന് എതിരെ ഡല്‍ഹിയില്‍ വലിയ ദലിത് പ്രക്ഷോഭം, ബഹുജന റാലി

രവിദാസിയ സമാജ് ആണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

തുഗ്ലക്കാബാദില്‍ ഡല്‍ഹി വികസന അതോറിറ്റി (ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി), തുഗ്ലക്കാബാദിലെ ഗുരു രവിദാസ് മന്ദിര്‍ എന്ന ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം ശക്തം. ദലിത് സംഘടയുടെ നേതൃത്വത്തില്‍ വന്‍ ബഹുജന റാലിയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്ന് നടന്നത്. രവിദാസിയ സമുദായത്തിന്റെ ആചാര്യനായ ഗുരു രവിദാസിന്റെ പേരിലുള്ളതാണ് ക്ഷേത്രം. രവിദാസിയ സമാജ് ആണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ഓഗസ്റ്റ് 13ന് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ രവിദാസിയ സമുദായക്കാര്‍ ബന്ദ് നടത്തിയിരുന്നു. ക്ഷേത്രം പൊളിച്ചുനീക്കിയതിന് പിന്നില്‍ ദലിതര്‍ക്കെതിരായ ഡല്‍ഹി വികസന അതോറിറ്റിയുടെ ഗൂഢാലോചനയാണുള്ളത് എന്ന്‌ ശ്രീ ഗുരുദാസ് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ റോബിന്‍ സാംപ്ല ആരോപിച്ചു.

അതേസമയം തുഗ്ലക്കാബാദില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ശ്രീ ഗുരു രവിദാസ് സാധു സെക്ട് സൊസൈറ്റി അറിയിച്ചു. കോണ്‍ഗ്രസും ബിജെപിയും അകാലി ദളും രവിദാസികള്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടിലാണ് ആം ആദ്മി സര്‍ക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍