UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് പ്രകടനം; നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

പ്രകടങ്ങള്‍ക്ക് അനുമതിയില്ലാത്ത മേഖലയില്‍ പ്രതിഷേധം നടത്തിയെന്ന ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസ്. കോഴിക്കോട് മിഠായി തെരുവില്‍ നടത്തിയ പ്രകടനത്തിന്റെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രകടങ്ങള്‍ക്ക് അനുമതിയില്ലാത്ത മേഖലയില്‍ പ്രതിഷേധം നടത്തിയെന്ന ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. ഈ മാസം 11 നായിരുന്നു ജോയ് മാത്യുവും സംഘവും മിഠായി തെരുവില്‍ പ്രകടനം നടത്തിയത്.

കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മാനന്തവാടി രൂപതയുടെ നടപടിയെന്ന വാര്‍ത്തകള്‍ക്ക് പിറകെയാണ് ജോയ് മാത്യുവിനെതിരെ കേസെടുത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

സഭ പ്രതികാരം തുടങ്ങി; കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ വിലക്കി മാനന്തവാടി രൂപത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍