UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഭരണസ്തംഭനം; ഇപി ജയരാജനെ അംഗീകരിക്കാന്‍ മറ്റ് മന്ത്രിമാര്‍ തയ്യാറല്ല: പി എസ് ശ്രീധരന്‍ പിള്ള

കേരത്തില്‍ ഇപ്പോള്‍ ആരാണ് ഭരിക്കുന്നതെന്ന് ജനവങ്ങള്‍ ചോദിക്കേണ്ട അവസ്ഥയാണ്. ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ കേരളത്തില്‍ നടക്കുന്നത് ഭരണ സ്തംഭനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരത്തില്‍ ഇപ്പോള്‍ ആരാണ് ഭരിക്കുന്നതെന്ന് ജനവങ്ങള്‍ ചോദിക്കേണ്ട അവസ്ഥയാണ്. ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

മുഖ്യമന്ത്രിക്ക് നേരിട്ട് ഭരിക്കാന്‍ അസൗകര്യം ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ ഭരണച്ചുമതലയേല്‍പ്പിക്കണം. സംസ്ഥാനത്ത് മന്ത്രി സഭായോഗം ചേര്‍ന്നിട്ടുപോലും ആഴ്ചകളായിരിക്കുകയാണ്. പ്രധാനമായ അജണ്ടകള്‍ ഇ്ല്ലാത്തതാണ് ഇതിനു കാരണമെന്നാണ് വിശദീകരണം, എന്നാല്‍ പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്യുമ്പോള്‍ പ്രത്യക അജണ്ടകള്‍ ഇല്ലെന്നത് ശരിയായ നിലപാടല്ല.

കേരളത്തില്‍ ഭരണസംഭനമെന്നതാണ് യഥാര്‍ത്ഥ വസ്തുത. സിപിഎമ്മിനകത്തെ ആഭ്യന്തര സംഘര്‍ഷമാണ് ഇതിന് കാരണം. ഇ.പി ജയരാജനെ അധ്യക്ഷനായി അംഗീകരിക്കാന്‍ മറ്റ് മന്ത്രിമാര്‍ തയ്യാറാകുന്നില്ല. പാര്‍ട്ടി സഖാക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പിണറായി വിജയന്‍ ആരെയും ഭരണച്ചുമതലയേല്‍ക്കാതെ പോയത്. കണ്ണൂരിലെത്തുമ്പോള്‍ പിണറായിയുടെ കൈവിറക്കുകയാണ്. ഭരണപരമായ കാര്യത്തിന് കേരളത്തില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്നത് നിശ്ചയമില്ല. മന്ത്രിമാര്‍ ചീഫ്ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കേണ്ട ഗതികേടിലാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ശബരിമലയില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന ബസ് ചാര്‍ജ് വര്‍ധന പ്രതിഷേധാര്‍ഹമാണ്. സാധാരണ ഒരു ഭക്തന് യാത്രചെയ്യാനോ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ സാധിക്കാത്ത അപകടകരമായ സാഹചര്യമാണ് ശബരിമലയിലുള്ളത്. പ്രളയക്കെടുതിയില്‍ നിന്ന് ശബരിമലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. നിലക്കലില്‍ നിന്ന് പമ്പവരെ പോയിവരാന്‍ നേരത്തെ 62 രൂപയായിരുന്നു വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ 80 രൂപ വേണം. ഇതില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍