UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് വിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കും: പിഎസ് ശ്രീധരന്‍ പിള്ള

പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാനത്തിന്റെ കഴിവ് കേടാണ്.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാനത്തിന്റെ കഴിവ് കേടാണ്. ഇത്തരം മുന്‍ സംഭവങ്ങളില്‍ സൈന്യത്തിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വാശി വീഴ്ചയായി കണക്കാക്കേണ്ടിവരും.

പട്ടാളത്തെ പൂര്‍ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം സജീവമല്ല, ജനങ്ങളുടെ ജീവനും സ്വത്തുമാണ് രക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉദാസിനത കാണിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍