UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സാഹചര്യം മാറിയെന്ന് ശ്രീധരന്‍ പിള്ള; നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞത് ശരി

കേന്ദ്ര മന്ത്രി പറഞ്ഞത് നിയമാനുസൃതമായ കാര്യമാണ്. ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരില്ലെന്ന മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാര്‍ തല്‍ക്കാലം നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നില്ല എന്നാണ് ലോക്‌സഭയില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

കേന്ദ്ര മന്ത്രി പറഞ്ഞത് നിയമാനുസൃതമായ കാര്യമാണ്. ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ശബരിമലയിലേയ്ക്ക് സ്്ത്രീകളെ കൊണ്ടുപോകേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രശ്‌നം തീര്‍ന്നു. ശബരിമലവിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നു ആരോപണം അജ്ഞത കൊണ്ട് പറയുന്നതാണ് എന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

അതേസമയം ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണം എന്ന് മുന്‍ ഡിജിപിയും ബിജെപി – സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് ഇത്തരത്തിലുള്ള നിയമങ്ങളുണ്ടാക്കാന്‍ അധികാരമുണ്ട്. ഇങ്ങനെ നിയമങ്ങള്‍ ഉണ്ടായിട്ടുമുണ്ട് – സെന്‍കുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍