UPDATES

പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളുടെ ബൗദ്ധിക നിലവാരം അളക്കും, ജയിലില്‍ വീണ്ടും പരീക്ഷ നടത്താന്‍ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.

പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുണിവേഴ്സിറ്റി അക്രമക്കേസിലെ പ്രതികളെ വീണ്ടും മാതൃകാ പരീക്ഷയെഴുതിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇവർ മുന്നിലെത്തിയ പോലീസ് ബറ്റാലിയൻ പരീക്ഷയുടെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് ശിവരഞ്ജിത്തിനും നസീമിനും വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന് അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.

ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും പ്രതികളുടെ നിലവാരം പരിശോധിച്ച് ഉറപ്പിക്കാനുമാണ് പോലീസ് വീണ്ടും പരീക്ഷ നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുന്നത്. നേരത്തേ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചോദ്യപേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇരുവര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, പ്രതികൾക്ക് ആരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നാണ് പോലീസുകാരനായ ഗോകുല്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങള്‍ തേടുമെന്നും റിപ്പോർട്ട് പറയുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ 2-ാം തീയതി ഗോകുലിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രണവും സഫീറും ഒളിവിലാണ്. റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനായ പ്രണവാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍