UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി.എസ്.സി ക്രമക്കേട്: ആരെയും സംരക്ഷിക്കില്ല, തെറ്റ് ചെയ്തവർ എസ്എഫ്ഐക്കാരല്ലെന്ന് കോടിയേരി

ക്രമക്കേടുകൾക്ക് കേരള പി.എസ്.സി.കൂട്ടുനിൽക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാനെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവർ എസ്.എഫ്. ഐ ക്കാരല്ല എന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ആരോപണ വിധയരായവരെ ഇതിനോടകം എസ്.എഫ്.ഐ യിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ക്രമക്കേട് കാട്ടിയ ആരെയും ഈ സർക്കാർ രക്ഷപ്പെടാൻ അനുവദിക്കില്ല. അത് എസ്എഫ്ഐക്കാരല്ല ആരായാലും നടപടി ഉണ്ടാകും. ക്രമക്കേടുകൾക്ക് കേരള പി.എസ്.സി.കൂട്ടുനിൽക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.

ആരോപണത്തിൽ പശ്ചാത്തലത്തിൽ പിഎസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

അതേസമയം, കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപി സർക്കാറിന്റെ നടപടി വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുകൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. 70 വർഷക്കാലമായി കശ്മീർ ജനത അനുഭവിക്കുന്ന അവകാശം ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഭരണഘടന അനുവദിച്ചിട്ടുള്ള കശ്മീരിനുള്ള പ്രത്യേക പദവി അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് കേന്ദ്രം നടപ്പാക്കിയതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ആകാശവും കടലും ഭൂമിയും കോര്‍പ്പറേറ്റ്‍ വല്‍ക്കരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും കോടിയേരി വിമര്‍ശിച്ചു.

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പ്: റാങ്ക് പട്ടികയിലെ ആദ്യ 100 പേരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ല: പി.എസ്.സി ചെയർമാൻ

 

 

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍