UPDATES

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രതികള്‍ക്ക് ഉത്തരം അയച്ചതിന് പിന്നില്‍ പൊലീസുകാരനും

എസ്എപി ക്യാംപിലെ ഓഫീസ് ജീവനക്കരാണ് ഗോകുൽ. 2017ലാണ് ഇയാൾ സർവീസിൽ പ്രവേശിച്ചത്.

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് പിഎസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്താന്‍ സഹായിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. പരീക്ഷാ സമയത്ത് ഇവർക്ക് സഹായം നല്‍കിയവരിൽ പേരൂര്‍ക്കട എസ്എപി ക്യാംപിലെ വി എം ഗോകുലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.

പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും ആകെ നാലു നമ്പരുകളിൽ നിന്നായിരുന്നു പരീക്ഷാ സമയത്ത് ഉച്ചയ്ക്ക് 2 മുതൽ 3.15 വരെ സന്ദേശങ്ങൾ ലഭിച്ചത്. ഇവർക്ക് സന്ദേശങ്ങൾ ലഭിച്ച ഇതില്‍ 7907936722 എന്ന നമ്പരിന്റെ ഉടമയാണ് കല്ലറ സ്വദേശിയും പൊലീസുകാരനുമായ ഗോകുല്‍. വി എം പ്രണവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. എസ്എപി ക്യാംപിലെ ഓഫീസ് ജീവനക്കരാണ് ഗോകുൽ. 2017ലാണ് ഇയാൾ സർവീസിൽ പ്രവേശിച്ചത്.

ഗോകുലിന്റെ നമ്പറിന് പുറമെ 98092 69076 എന്ന നമ്പരില്‍ നിന്നും പ്രണവിനും ശിവരഞ്ജിത്തിനും ഇതേസമയത്ത് സന്ദേശം ലഭിച്ചിട്ടുണ്ട്. ഡി. സഫീര്‍ എന്നയാളാണ് ഇതെന്നും തിരിച്ചറിഞ്ഞു. സഫീറും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് അപേക്ഷകനായിരുന്നു. എന്നാല്‍ സഫീര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും കണ്ടെത്തിയിട്ടില്ല.

പരീക്ഷാ തട്ടിപ്പിനായി സ്മാര്‍ട്ട് വാച്ചിനു സമാനമായ ചൈനീസ് വാച്ചാണ് ഇവർ ഉപയോഗിച്ചെന്ന് വിലയിരുത്തലിലാണ് പിഎസ്.സി. ചെയർമാൻ നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സ്‌കാനിങ്, ഇ-മെയില്‍ സംവിധാനമുള്ള ഈ ഉപകരണത്തില്‍ നിന്ന് സ്‌കാന്‍ ചെയ്ത് ചോദ്യ പേപ്പര്‍ പുറത്തേക്ക് അയെച്ചന്നാണ് നിഗമനം. പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലില്‍ നിന്ന് ഒമ്പതു സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പബ്ലിക് സര്‍വീസ് കമ്മീഷന്റെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രമക്കേട് നടത്തി ഉയര്‍ന്ന റാങ്ക് വാങ്ങിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് പി എസ് സി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുക.

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം പ്രവീണ്‍ തുടങ്ങിയവര്‍ പ്രതികളായ കേസാണിത്. കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ ശിവരഞ്ജിത്ത് അടക്കമുള്ളവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം സംസ്ഥാനത്താകെ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ ഉയര്‍ന്ന റാങ്ക് നേടിയത് എന്ന് കണ്ടെത്തിയിരുന്നു.

അനധികൃതമായി യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഇവര്‍ പരീക്ഷാ സെന്റര്‍ വാങ്ങിയതും ഉത്തരക്കടലാസുകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതുമെല്ലാം വലിയ വിവാദമായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം ഒരു സംഘം ആളുകള്‍ ചെയ്ത കുറ്റത്തിന് പി എസ് സിയെ പഴിക്കേണ്ട കാര്യമില്ലെന്നും പി എസ് സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ആവര്‍ത്തിച്ചത്.

വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്തതിന് ശിശുഭവന്‍റെ കെയര്‍ടേക്കറാകാന്‍ ശിക്ഷിക്കപ്പെട്ട കണ്ടക്ടര്‍ക്ക് മികച്ച സേവനത്തിന് ചൈല്‍ഡ് ലൈന്‍ വക അനുമോദന യോഗം; പ്രൈവറ്റ് ബസുകള്‍ നല്ലനടപ്പുകാരായോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍