UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരീക്ഷയ്ക്കിടെ വിദ്യാർഥികൾക്ക് ശൗചാലയം ഉപയോഗിക്കാൻ സൗകര്യം ഒരുക്കണം; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കുട്ടികൾക്ക് യാതൊരുവിധ മാനസികസംഘർഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം

പൊതുപരീക്ഷക്കിടെ വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ശൗചാലയം ഉപയോഗിക്കാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എസ് എസ്എൽസി പരീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസം വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശൗചാലയത്തിൽ പോവാൻ അധ്യാപി അനുമതി നൽകാതിരുന്നതോടെയാണ് വിദ്യാർത്ഥി ക്ലാസ് മുറിയില്‍ മലമൂത്രവിസർജനം നടത്തിയത്.

കുട്ടികൾക്ക് യാതൊരുവിധ മാനസികസംഘർഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം എന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. പരീക്ഷയ്ക്കിടെ കൂട്ടികൾ ആവശ്യപ്പെട്ടാൽ ശൗചാലയം ഉപയോഗിക്കാൻ വേണ്ട ക്രമീകരണങ്ങൾ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏർപ്പെടുത്തണമെന്നും നിർ‌ദേശം പറയുന്നു.

പരീക്ഷാ ഹാളിൽ കുട്ടികൾക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് നേരത്തേ സർക്കാർ നിർദേശം നൽകിയിരുന്നു. കടുത്ത വേനൽ പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ശൗചാലയം ഉപയോഗിക്കാനുള്ള അവസരംകൂടി വിദ്യാർഥികൾക്ക് അനുവദിക്കുന്നത്.

അതേസമയം, കൊല്ലം കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിക്ക് ശൗചാലയം നിഷേധിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു. ബാലാവകാശ സംരക്ഷണ കമ്മിഷൻ പി. സുരേഷിന്റെതാണ് നടപടി. കുട്ടിക്ക് പ്രാഥമികസൗകര്യം അനുവദിക്കാതിരുന്ന അധ്യാപികയുടെ നിലപാട് കുട്ടിക്ക് കടുത്ത മാനസികസംഘർഷത്തിനിടയാക്കി. സുഗമമായി പരീക്ഷയെഴുതാനുമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷൻ കേസെടുത്തത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍