UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂനെ ഡോക്ടറെ ഡല്‍ഹിയില്‍ ആക്രമിച്ചു, മതം ചോദിച്ചു, ജയ് ശ്രീരാം വിളിപ്പിച്ചു

ഈ സംഭവം കാര്യമാക്കേണ്ടതില്ല എന്നാണ് ഡോ.ഗാഡ്രെയുടെ നിലപാട്.

പൂനെയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ.അരുണ്‍ ഗാഡ്രെയെ ഡല്‍ഹിയില്‍ ആക്രമിച്ചു. ഹിന്ദുത്വ ഗുണ്ടകളായ ഒരു സംഘം യുവാക്കളാണ് ന്യൂഡല്‍ഹിയിലെ കൊണോട്ട് പ്ലേസിലാണ് സംഭവം. ഡോ.അരുണ്‍ ഗാഡ്രെയെ ആക്രമിച്ചത്. അരുണ്‍ ഗാഡ്രെയോട് ഗുണ്ടകള്‍ മതം ചോദിച്ചു. “ജയ് ശ്രീരാം” വിളിക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം ഡോ.ഗാഡ്രെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

ജന്തര്‍ മന്തറിന് സമീപം വൈഎംസിഎയിലാണ് അരുണ്‍ ഗാഡ്രെ താമസിച്ചിരുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് ഡോക്ടര്‍ ഡല്‍ഹിയിലെത്തിയത്. രാവിലത്തെ നടത്തത്തിന് ഇറങ്ങിയപ്പോള്‍ ആറ് പേരടങ്ങുന്ന സംഘമാണ് അരുണ്‍ ഗാഡ്രെയെ വളഞ്ഞ ശേഷം ആക്രമിച്ചത്. ഈയടുത്ത് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡോ.ഗാഡ്രെ ഭയന്നു. അതേസമയം ഈ സംഭവം കാര്യമാക്കേണ്ടതില്ല എന്നാണ് ഡോ.ഗാഡ്രെയുടെ നിലപാട് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, സാര്‍വലോക ആരോഗ്യരക്ഷ, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങെളെ നിയന്ത്രിക്കല്‍ തുടങ്ങിയവയുടെ ശക്തനായ വക്താവാണ് ഡോ.അരുണ്‍ ഗാഡ്രെ. മെഡിക്കല്‍ രംഗത്തെ ധാര്‍മ്മിക ശോഷണത്തേയും മൂല്യാധിഷ്ടിത നിലപാടുകളിലെ ഇടിവിനെക്കുറിച്ചു പറയുന്ന Dissenting
Diagnosis. എന്ന ശ്രദ്ധേയ പുസ്തകം രചിച്ചത് ഡോ.അരുണ്‍ ഗാഡ്രെയും ഡോ.അഭയ് ശുക്ലയും ചേര്‍ന്നാണ്. ഭാര്യ ഡോ.ജ്യോത്സ്‌ന ഗാഡ്രെയുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വളര്‍ച്ചാബാധിത മേഖലകളില്‍ ഏറെക്കാലം അരുണ്‍ ഗാഡ്രെ പ്രവര്‍ത്തിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍