UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് സഹായവുമായി പഞ്ചാബ്; ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി

കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് പിറകെയാണ് കേരളത്തിന് സഹായവുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

പ്രളയ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി പഞ്ചാബ് സര്‍ക്കാര്‍. 10 കോടിരൂപയാണ് പഞ്ചാബ് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് പിറകെയാണ് കേരളത്തിന് സഹായവുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കര്‍ണാടക 10 കോടിയും തമിഴ്‌നാട് 5 കോടി രൂപയുമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടകള്‍ വ്യക്തികള്‍ എന്നിവരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തുനിന്നുമുള്ള സംഭാവനകള്‍ക്ക് വിവിധ ഏജന്‍സികള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ്ജ് കഴിഞ്ഞ ദിവസം ഈടാക്കിയിരുന്നു. യുഎഇ എക്‌സചേഞ്ച്. യൂനിമണി, ഗ്ലോബല്‍ടെക് എന്നിവയാണ് സര്‍വീസ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിട്ടുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍