UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്യാംപസ് ഫ്രണ്ട് ഇല്ലാതാക്കിയത് ആദിവാസി യുവാവിന്റെയും സമൂഹത്തിന്റെയും സ്വപ്‌നങ്ങള്‍: രാധികാ വെമൂല

പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന യുവജനങ്ങളെ പിന്തുണക്കുന്നതിനു പകരം അവര്‍ വളരെ ഊര്‍ജസ്വലനായിരുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയിരിക്കുന്നു. മാതൃത്വത്തോടോ നീതിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നാണ് അവര്‍ തെളിയിച്ചിരിക്കുന്നത്.

മഹാരാജാസിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അനുശോചിച്ച് രോഹിത്ത് വെമൂലയുടെ അമ്മ രാധികാ മെമൂല. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞാന്‍ ഏറെ ദുഃഖിക്കുന്നു. ക്യാംപസ് ഫ്രണ്ടുകാര്‍ വധിച്ചത് 20 വയസ്സ് പ്രായമുള്ള ബിഎസ് സി വിദ്യാര്‍ത്ഥിയെ മാത്രമല്ല. ഒരു ആദിവാസി യുവാവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വപ്‌നങ്ങള്‍ കൂടിയാണെന്നും രാധിക വെമുല പറയുന്നു.മംഗളൂരുവില്‍ ‘നീതിക്കായി അമ്മ കരയുന്നു’ എന്ന
പരിപാടിക്ക് തന്നെ ക്ഷണിച്ച ക്യാംപസ് ഫ്രണ്ട്, ഇന്ന് നമ്മളെ നിരാശപ്പെടുത്തിയിരിക്കുന്നതായും അവര്‍ പ്രതികരിച്ചു

രാധിക വെമുലയുടെ അനുശോചനക്കുറിപ്പ്

എറണാകുളത്തെ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞാന്‍ ഏറെ ദുഃഖിക്കുന്നു. ക്യാംപസ് ഫ്രണ്ടുകാര്‍ വധിച്ചത് 20 വയസ്സ് പ്രായമുള്ള ബിഎസ് സി വിദ്യാര്‍ത്ഥിയെ മാത്രമല്ല. ഒരു ആദിവാസി യുവാവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വപ്നങ്ങളെകൂടിയാണ്.

കഴിഞ്ഞ വര്‍ഷം മാംഗളൂരില്‍ ‘നീതിക്കായി അമ്മ കരയുന്നു’ എന്ന് പേരിട്ട പരിപാടിക്ക് എന്നെ ക്ഷണിച്ച ക്യാംപസ് ഫ്രണ്ട്, ഇന്ന് നമ്മളെ നിരാശപ്പെടുത്തിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന യുവജനങ്ങളെ പിന്തുണക്കുന്നതിനു പകരം അവര്‍ വളരെ ഊര്‍ജസ്വലനായിരുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയിരിക്കുന്നു. മാതൃത്വത്തോടോ നീതിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നാണ് അവര്‍ തെളിയിച്ചിരിക്കുന്നത്.

കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും ശിക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്‌ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍