UPDATES

റാഫേൽ: പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീം കോടതി

പ്രധിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്തിയതെന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

റാഫേല്‍ ഇടപാട് സംബന്ധിച്ച് കേസില്‍ ഇന്ന് സുപ്രീം കോടതിയില്‍ നടന്നത് ശക്തമായ വാദപ്രതിവാദങ്ങള്‍. നാലുമണിക്കുര്‍ നീണ്ടുനിന്ന കോടതി നടപടികള്‍ക്ക് ശേഷം വൈകീട്ട് മുന്നുമണിയോടെ കേസ് വിധിപറയാന്‍ മാറ്റി. റാഫേല്‍ വിമാനങ്ങളുടെ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ചോദ്യച്ച് മനസിലാക്കാന്‍ വ്യോമ സേന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ച് വരുത്തി ആരാഞ്ഞ ശേഷമായിരുന്നു കോടതി നടപടി. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയിൽ ചേർത്തിരിക്കുന്നത്. ഇനി 4+ തലമുറയിൽപ്പെട്ട ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അതാണ് റാഫേൽ ജെറ്റുകൾ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.

വ്യോമസേനയ്ക്ക് ഇനി വിമാനങ്ങള്‍ വേണോ എന്നും, നിലവില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ എന്നിവ ഉള്‍പ്പെടെയാണ് കോടതി വ്യോമസേന എയര്‍മാര്‍ഷന്‍, വൈസ് എയര്‍മാര്‍ഷല്‍ എന്നിവരിൽ നിന്നും ശേരിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇവരെ മടങ്ങാന്‍ അനുവദിക്കുകയും കേസ് വിധിപറയാന്‍ മാറ്റുകയുമായിരുന്നു.

അതിനിടെ റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ബാങ്ക് ഗാരന്റി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിച്ചിച്ചു. എന്നാല്‍ കരാര്‍ സംബന്ധിച്ച് ഉറപ്പ് നല്‍കുന്ന ഫ്രാന്‍സ് പ്രധാനമന്ത്രി കത്ത് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യത്തിന് മറുപടി പറയവയെ ആണ് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി. അതിനിടെ പ്രധിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്തിയതെന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ ഡിഫന്‍സ് സെക്രട്ടറി അരുണ്‍മിശ്ര വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് റേഫേൽ ഇടപാടെന്ന് എജി കോടതിയെ അറിയിച്ചു. കാര്‍ഗിലില്‍ യുദ്ധകാലത്ത് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നിരവധി സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമാവുമായിരുന്നില്ല. വിമാനങ്ങള്‍ ഉപയോഗിച്ച് 60 കിലോമീറ്റര്‍ ദൂരത്ത് നിന്ന് ശത്രുവിനെ നേരിടാമായിരുന്നെന്നും എജി കോടതിയെ അറിയിച്ചു. ആധുനിക യുദ്ധ വിമാനങ്ങളുടെ ആവശ്യത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ കാര്‍ഗില്‍ യുദ്ധം 1999-2000ല്‍ ആയിരുന്നു. റഫാല്‍ വന്നത് 2014 ലാണെന്നും ചീഫ് ജസ്റ്റിസ് എജിയെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഉദാഹരണമായി പറഞ്ഞതാണെന്നായിരുന്നു ഇതിനുള്ള എ ജിയുടെ മറുപടി. റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാൽ റാഫേല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു.

അതിനിടെ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ നടന്നത് ഗുരുതരമായ ക്രമക്കേടെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച് രേഖകളില്‍ കൃത്രിമം നടന്നതായി ഹര്‍ജിക്കാര്‍ വ്യക്തമാക്കി. റാഫേല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് കേന്ദ്രം മുദ്രവച്ച കവരില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് നടത്തിയ വാദത്തിലായിരുന്നു പരാതിക്കാരനായ എംഎല്‍ ശര്‍മ കൃത്രിമം സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്.

36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് ആദ്യം പ്രഖ്യാപിക്കുകയാണുണ്ടായത്. പിന്നീടാണ് ഇടപാട് സംബന്ധിച്ച കൂടിയാലോചനകള്‍ നടന്നതെന്നും ശര്‍മ ആരോപിച്ചു. എനിക്ക് കിട്ടിയ രേഖകള്‍ പറയുന്നത് 2015 മേയില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ്. എന്നാല്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ പ്രഖ്യാപിച്ചിരുന്നു ഹര്‍ജിക്കാരിലൊരാളായ എംഎല്‍ ശര്‍മ പറയുന്നു. തനിക്ക് മുഴുവന്‍ രേഖകളും കിട്ടിയില്ലെന്നും ഇത് അറ്റോണി ജനറല്‍ തരണമെന്നും ശര്‍മ പറയുന്നു. ഇടപാടില്‍ ടെണ്ടര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു പ്രശാന്ത് ഭുഷന്റെ ആരോപണം. കേസ് അഞ്ചംഗ ബെഞ്ചിന് വിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു പ്രധാനമന്ത്രി റഫാല്‍ കരാറില്‍ മാറ്റം വരുത്തിയത്. ഇന്ത്യന്‍ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ഇടപാടിന്റെ നടപടിക്രമങ്ങളിൽ പെട്ടെന്നൊരു വ്യതിയാനമാണ് ഉണ്ടായിരിക്കുന്നതെന്ന് അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ ആരോപിച്ചു.  കേന്ദ്രസർക്കാരും ഡാസോ ഏവിയേഷനും തമ്മിലുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറായി കണാനാവില്ല. സ്വകാര്യ കമ്പനിയുമായുള്ള കരാർ വാണിജ്യ കരാർ മാത്രമാണെന്നുമായിരുന്നു ഹെഗ്ഡെയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍