UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കള്ളന്മാര്‍ക്കെല്ലാം പേര് മോദി’ അപകീർത്തിക്കേസിൽ രാഹുല്‍ഗാന്ധിക്ക് ജാമ്യം

തിരഞ്ഞെടുപ്പ് വേളയിൽ ഏപ്രില്‍ 13 നായിരുന്നു വിവാദമായ പ്രസംഗം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് സൂചിപ്പിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിന് എതിരായാണ് സുശീല്‍കുമാര്‍ മോദി കോടതിയെ സമീപിച്ചത്. പാട്‌ന കോടതിയില്‍ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി ജാമ്യമെടുത്തത്.

തിരഞ്ഞെടുപ്പ് വേളയിൽ ഏപ്രില്‍ 13 നായിരുന്നു വിവാദമായ പ്രസംഗം. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിച്ച രാഹുൽ കള്ളന്മാരുടെയെല്ലാം പേരുകളിലെല്ലാം മോദിയെന്ന് ഉണ്ടെന്നായിരുന്നു പറഞ്ഞത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനിയും എത്ര് മോദിമാരുണ്ടെന്ന് പറയാന്‍ കഴിയില്ല’ ഇതായിരുന്നു നരേന്ദ്ര മോദിയ്കതിരായ പരാമര്‍ശം. ഇതിനെതിരെയാണ് സുശില്‍ കുമാര്‍ മോദി കോടതിയെ സമീപിച്ചത്. പാട്‌ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ രാഹുല്‍ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു. ഗൗരിലങ്കേഷിന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു രാഹുലിന് കോടതിയില്‍ ഹാജരാകേണ്ടി വന്നത്. കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ആര്‍എസ്എസ്സിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു മുംബൈ ഹൈക്കോടതിയില്‍ ഹാജരായതിന് ശേഷം രാഹുല്‍ പ്രതികരിച്ചത്.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍