UPDATES

ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ്; പരാമര്‍ശം പിന്‍വലിക്കില്ല; രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി

ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ തയ്യാറാണോ എന്ന ജഡ്ജി എ ഐ ഷെയ്ഖിന്റെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി

മഹാത്മാ ഗാന്ധി വധക്കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തികേസില്‍ ഭീവണ്ടി കോടതിയില്‍ നേരിട്ട് ഹാജരായായായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതോടെ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയത്.

ആര്‍എസ്എസിനെതിരായ താങ്കളുടെ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തയ്യാറാണോ എന്ന ജഡ്ജി എ ഐ ഷെയ്ഖിന്റെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതോടെയാണ് കോടതി രാഹുലിനെതിരേ കുറ്റം ചുമത്താന്‍ തയ്യാറായത്. കേസ് ആഗസ്ത് 10 ന് കോടതി വീണ്ടും പരിഗണിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ പ്രസംഗിച്ചത്. ‘ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇപ്പോള്‍ അവരുടെ ആളുകള്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. രാഹുലിന്റെ വാദം ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണന്ന ചൂണ്ടിക്കാട്ടി ഭീവണ്ടിയിലെ പ്രാദേശിക സംഘ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടേ എന്നയാളാണ് കോടതിയെ സമീപിച്ചത്.

അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കോടതിയില്‍ ഹാജരാവാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന് ലഭിച്ചത് വന്‍ വരവേല്‍പ്പാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഇന്നു രാവിലെ മുംബൈ വിമാനത്താവളത്തിലിങ്ങിയ അദ്ദേഹത്തെ മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടെത്തി സ്വീകരിച്ചു. 11 ഓടെയാണ് അദ്ദേഹം ഭീവണ്ടിയിലെ വിചാരണ കോടതിയില്‍ ഹാജരായത്. രാഹുല്‍ എത്തുന്നത് മാനിച്ച് കനത്ത സുരക്ഷയായിരുന്നു കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന ബോര്‍ഡുകള്‍ വന്‍ ജനക്കൂട്ടവുംം രാഹുലിനെ കാത്തുനിന്നിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം പുറത്തുവന്ന രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനും തയ്യാറായി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബിജെപിയുടെ ദേശീയ ട്രഷറര്‍ എവിടെ? എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത്?

നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍