UPDATES

വാര്‍ത്തകള്‍

മലക്കം മറിഞ്ഞ് ഉമ്മന്‍ചാണ്ടി, രാഹുല്‍ മല്‍സരിക്കുമെന്ന സൂചന നല്‍കിയിട്ടില്ലെന്ന് പുതിയ വിശദീകരണം, പറഞ്ഞത് എന്റെ ആഗ്രഹം

രാഹുലിന്റെ രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന വാര്‍ത്തയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ മലക്കം മറിച്ചില്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ പുതിയ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞത്. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത് കഴിഞ്ഞ ശനിയാഴ്ച ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന ഞാന്‍ പറഞ്ഞിട്ടില്ല, രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ സൂചന നല്‍കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമെ കഴിയൂ. അദ്ദേഹം രണ്ടാമത്തെ സീറ്റില്‍ നിന്ന് മല്‍സരിക്കുന്നെങ്കില്‍ തെക്കെ ഇന്ത്യയില്‍നിന്നാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വയനാട്ടില്‍ നിന്ന് മല്‍സരിക്കണമെന്ന നിര്‍ദ്ദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ഇന്ന് വിശദീകരിച്ചു. രാഹുലിന്റെ രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന വാര്‍ത്തയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ മലക്കം മറിച്ചില്‍.

കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരും രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന വ്യക്തമാക്കിയിരുന്നു. വയനാട്ടില്‍ നേരത്ത തീരുമാനിച്ച സിദ്ദീഖ് നേതാക്കളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മല്‍സരത്തില്‍നിന്ന് പിന്‍വാങ്ങുന്നതായും അറിയിച്ചിരുന്നു. എന്നാല്‍ ബിജെപിയെ ഒഴിവാക്കി ഇടതുപാര്‍ട്ടികളുമായി മല്‍സരിക്കാനുള്ള തീരുമാനം ഭാവി സഖ്യ സാധ്യതയെ ബാധിക്കുമെന്ന് പി സി ചാക്കോയെ പോലുള്ള നേതാക്കളും വിമര്‍ശിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ ഇടതുപാര്‍ട്ടികളും ശക്തമായാണ് വിമര്‍ശിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനം നീട്ടി കൊണ്ടുപോകുകയാണ് എഐസിസി ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍