UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഠനം തുടരാൻ സൗകര്യമൊരുക്കുമെന്ന് ഉറപ്പ്; ആസിമിനെ വാരിപുണർന്ന് രാഹുൽ ഗാന്ധി

എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് ആസിമിന് അദ്ദേഹത്തെ നേരിട്ട് തന്റെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം ലഭിച്ചത്.

90 ശതമാനവും ശാരീരിക വെല്ലുവിളി നേരിടുന്ന ആസിമിന് പാതിവഴിയില്‍ മുടങ്ങിയ പഠനം തുടരാനുള്ള സൗകര്യം ചെയ്തുനല്‍കാമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം രാഹുല്‍ ഗാന്ധിയെ കണ്ടതിലും പഠനം തുടരാമെന്നുമുള്ള സന്തോഷത്തിലാണ് ഇന്ന്. കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അന്തരിച്ച എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് ആസിമിന് അദ്ദേഹത്തെ നേരിട്ട് തന്റെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം ലഭിച്ചത്. മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ കണ്ട ആസിമിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനുള്ള സൗകര്യം ഒരുക്കി നൽകാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവ് കൂടിയാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം സ്‌കൂള്‍ യുപി ആയി ഉയര്‍ത്തിയരുന്നു. യുപി കഴിഞ്ഞതോടെ പഠനം മുടങ്ങിയതാണ് ആസിമിനെയും കുടുംബത്തെയും രാഹുല്‍ ഗാന്ധിയെ കാണുന്നതിലേക്ക് എത്തിച്ചത്.

പഠനം തുടരാൻ താൻ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന് മുന്നിലെത്തിയ ആസിമിന്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ശേഷം ആസിമിനെ ആലിംഗനം ചെയ്യുകയും ചെയ്തു. ഇതോടെയാണ് തുടര്‍ പഠനത്തിനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍