നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത് – മുംബൈയില്‍ മഴയത്ത് കുടക്കീഴില് നിന്നുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുംബൈയിലെ കോരിച്ചൊരിയുന്ന ഈ മഴയത്ത് എനിക്ക് പിന്തുണയുമായി, അനീതിക്കും വെറുപ്പിനും അക്രമത്തിനുമെതിരായ എന്റെ തുടര്‍പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കാനെത്തിയ എല്ലാവര്ക്കും നന്ദി. ഞാന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ആക്രമണങ്ങള്‍ വരുന്നത് ആസ്വദിക്കുന്നു – മുംബൈയില്‍ മഴയത്ത് കുടക്കീഴില് നിന്നുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
Thank you to everyone who came out in the pouring rain today in Mumbai, to support me in my battle against the forces of injustice, hatred & violence,
Your love & support is my greatest strength.
Jai Hind ?? pic.twitter.com/Mb4jnWbfkg
— Rahul Gandhi (@RahulGandhi) July 4, 2019
ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ രാജി വച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് രാഹുല്‍ പുറത്തുവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ് നേതൃത്വം. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെലോട്ട്, സച്ചിന് പൈലറ്റ് എന്നിവരുടെ പേരുകളാണ് നേതൃത്വം പരിഗണിക്കുന്നത്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണ്ടിവരും എന്ന് സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടം 10 മടങ്ങ് ശക്തിയോടെ താന്‍ തുടരും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.