UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാവാതെ കോൺഗ്രസ്; അന്തിമ തീരുമാനം രാഹുലിലേക്ക്

യുവത്വത്തിനാണോ പരിചയസമ്പത്തിനാണോ പ്രഥമപരിഗണന നൽകേണ്ടതെന്ന ആശയക്കുഴപ്പമാണ്  മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രസിഡന്റ് നേരിടുക.

മികച്ച വിജയം നേടി ഭരണം പിടിച്ച ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ ഭരണ സാരഥികളിൽ അന്തിമ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ്. നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള എകെ ആന്റണി, കെസി വേണുഗോപാൽ  ഉൾപ്പെടെയുള്ള  നേതാക്കളുടെ ശ്രമങ്ങൾ ബുധനാഴ്ച വിജയിച്ചില്ല. ഇതോടെ തീരുമാനം പൂർണമായി പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിട്ട് നിയമസഭാ കക്ഷിയോഗങ്ങൾ പ്രമേയം പാസാക്കി. വിഷത്തിൽ രാഹല്‍ ഗാന്ധിയുടെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ. എന്നാൽ മുഖ്യമന്ത്രിമാരെ രാഹുൽ ഗാന്ധി ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതേസമയം, യുവത്വത്തിനാണോ പരിചയസമ്പത്തിനാണോ പ്രഥമപരിഗണന നൽകേണ്ടതെന്ന ആശയക്കുഴപ്പമാണ്  മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രസിഡന്റ് നേരിടുക. മുന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ച മൂന്നിൽ ഛത്തീ‌സ‌്ഗഢിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക‌് നാല‌ുപേർ രംഗത്തെത്തി. പ്രതിപക്ഷനേതാവായിരുന്ന ടി എസ‌് സിങ‌് ദേവാണ‌് സാധ്യതാപട്ടികയിൽ മുന്നിൽ. പിസിസി അധ്യക്ഷൻ ഭൂപേഷ‌് ബാഗൽ. മുൻ കേന്ദ്രമന്ത്രി ചരൺദാസ‌് മഹന്ത‌്, ലോക‌്സഭാംഗമായ തമ്രദ്വാജ‌് സാഹു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

മധ്യപ്രദേശിൽ കോൺഗ്രസിന‌്  114  സീറ്റ‌് മാത്രമാണ‌് കിട്ടിയതെങ്കിലും രണ്ട‌് എംഎൽഎമാരുള്ള  ബിഎസ‌്പിയും ഒരംഗമുള്ള  എസ‌്പിയും  പിന്തുണ പ്രഖ്യാപിച്ചതോടെയണ‌് മന്ത്രിസഭ രൂപീകരണത്തിന് വഴിതുറന്നത്. എന്നാൽ കോൺഗ്രസിലെ പ്രമുഖനേതാക്കളായ കമൽനാഥ‌്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ഇവിടെ മുഖ്യമന്തിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യ രാഹുൽഗാന്ധിയുടെ വിശ്വസ‌്തനാവുമ്പോൾ  കൂടുതല്‍ എംഎൽഎമാരുടെ പിന്തുണ കമൽനാഥിനാണ‌്. ഇവിടെ എഐസിസി നിരീക്ഷകനായ എ കെ ആന്റണി ഇടപെടൽ നടത്തിയെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

രാജസ്ഥാനില്‍ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ  അശോക‌് ഗെലോട്ടിനെയും  സമവായത്തിലെത്തിക്കാൻ എഐസിസി നിരീക്ഷകൻ കെ സി വേണുഗോപാലിനും കഴിഞ്ഞില്ല.  അഞ്ച‌ുതവണ ലോക‌്സഭാംഗവും രണ്ട‌് പ്രാവശ്യം മുഖ്യമന്ത്രിയുമായിരുന്നു ഗെലോട്ട‌ിന്റെ പരിചയസമ്പത്ത് പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ പിസിസി അധ്യക്ഷൻ എന്ന നിലയിൽ സച്ചിൻ  നടത്തിയ പ്രവർത്തനങ്ങളാണ‌് തിരിച്ചുവരവിന‌് വഴിയൊരുക്കിയതെന്ന‌് മറുപക്ഷത്തിന്റെ വാദം.സംസ്ഥാനത്ത് ഹൈക്കമാൻഡ് നിരീക്ഷകരായെത്തിയ എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സെക്രട്ടറി അവിനാശ് പാണ്ഡെയും ബുധനാഴ്ച രാത്രി ഡൽഹിക്ക് മടങ്ങി.

അതിനിടെ തെലങ്കാനയിൽ ടിആർഎസ‌് നേതാവ‌് കെ ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിനെ തകർത്ത് മിസോറമിൽ അധികാരത്തിലെത്തിയ എംഎൻഎഫ‌ും മന്ത്രി സഭാരൂപീകരണത്തിനുള്ള ശ്രമം തുടങ്ങി. ഇതിന് മുന്നോടിയായി നേതാവ‌് സോറംതാങ്‌ ഗവർണർ കുമ്മനം രാജശേഖരനെ കണ്ട‌് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു.

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍