UPDATES

പ്രളയം 2019

വയനാട്ടിലേയ്ക്ക് വരാനിരുന്നതാണ്, രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കി; പ്രാര്‍ത്ഥനയുണ്ട്: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

വയനാട്ടിലേയ്ക്ക് വരാനിരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ചു.  പിന്തുണയും പ്രാര്‍ത്ഥനയുമുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാരുമായി സംസാരിച്ചു – വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യമായ പുനരധിവാസ പാക്കേജ് പ്രകൃതിക്ഷോഭ ബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

കനത്ത നാശനഷ്ടമാണ് കനത്ത മഴയില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന്റെ ഭാഗമായ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍