UPDATES

വാര്‍ത്തകള്‍

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം; തടയാന്‍ ശ്രമിച്ചവരെപ്പറ്റി പറഞ്ഞാല്‍ അപ്രിയ സത്യങ്ങളുണ്ടാകും: മുല്ലപ്പള്ളി

ആരാണ് സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കും. ഇപ്പോൾ അതിനുള്ള സമയമല്ല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിറകെ കോൺഗ്രസിൽ നടന്ന ചടരുവലികളെ പരോക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചവരെപ്പറ്റി പറയുമ്പോൾ അത് അപ്രിയ സത്യങ്ങളാവുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സ്ഥാനാര്‍ഥിത്വം തടയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിരുന്നോ എന്ന് മാധ്യമങ്ങളു‍ടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെപിസിസി അധ്യക്ഷൻ‌. ആരാണ് സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കും. ഇപ്പോൾ അതിനുള്ള സമയമല്ല.

ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയിടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും മെന്നും മുല്ലപ്പള്ളി പറഞ്ഞു. ചിലപ്പോളത് അപ്രിയ സത്യങ്ങളായിരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ചിലപ്പോൾ സത്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. അപ്പോൾ പറയാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു. വടരയിൽ മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതിനിടെ, വയനാട്ടിൽ റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പ്രതികരിച്ചു. ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലാകും. എന്നാൽ അമേഠിയിലും വയനാട്ടിലും മത്സരിക്കുന്ന രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാലും വയനാട് മണ്ഡലം നിലനിര്‍ത്തണം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം അതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ സ്ഥാർത്ഥിത്വം സംബന്ധിച്ച് ഓദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നതോടെ മണ്ഡലത്തിലെ യുഡിഎഫ് സംഘടനാ സംവിധാനം ആവേശത്തിലാണ്. ഒരു ദിവസം തന്നെ ചുമരെഴുത്തുൾപ്പെടെ സജീവമായി നടക്കുന്നുണ്ട്.

അതിനിടെ, യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിക്കായി പ്രവത്തിക്കുമെന്ന് വ്യക്തമാക്കുമ്പോഴും വയനാട്ടിലെ മുന്നണി സംവിധാനത്തിൽ കല്ലുകടിയായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ബത്തേരിയിലെ ഇടത് പിന്തുണ. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുമായുള്ള സഹകരണം കേരള കോൺഗ്രസ് എം അവസാനിപ്പിക്കാതെ യുഡിഎഫിൽ അടുപ്പിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച ഐ സി ബാലകൃഷ്ണന്റെയും ജില്ലയിലെ യുഡിഎഫ് നേതൃത്വം എടുത്ത തീരുമാനമാണിതെന്നും പറയുന്നു.

ഇതിന് പിറകെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മണ്ഡലത്തിൽ യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം വിട്ടുനിന്നു. ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്നും കേരള കോൺഗ്രസ് പങ്കെടുത്തില്ല. അതിനിടെ കേരള കോൺഗ്രസ് എം വയനാട്ടിൽ ഇടതുമുന്നണിക്ക് അനുകൂലമായി നിലപാടെടുത്താൽ കോട്ടയത്ത് തിരിച്ചടിയുണ്ടാകുമെന്ന് ജേക്കബ് വിഭാഗവും മുന്നറിയിപ്പ് നൽകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍