UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടിലെ കർഷക ആത്മഹത്യ: ഇടപെടൽ തേടി മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്, പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് മറുപടി

പൊതു തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾക്ക് മറുപടി പറയാൻ രാഹുല്‍ ഗാന്ധി ജുണ്‍ ആദ്യവാരത്തിൽ വയനാട്ടിലെത്തും.

വയനാട്ടിലെ നിയുക്ത എംപി എന്ന നിലയിൽ കർഷക പ്രശ്നങ്ങളിൽ ആദ്യ ഇടപെടലുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെടുകയാണ് രാഹുല്‍ ഗാന്ധിയുടെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ആത്മഹത്യ ചെയ്ത ദിനേഷ് കുമാറിന്റെ ഭാര്യ സുജാതയുമായി ഫോണില്‍ സംസാരിച്ചു, വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവുമാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു. കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരളാ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, രാഹുല്‍ ഗാന്ധി അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ‌ കുടുതൽ നടപടികൾ ശക്തമാക്കാൻ കര്‍ഷകപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നും പിണറായി വിജയന്റെ മറുപടിയിൽ‌ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നു. ദിനേഷ് കുമാറിന്റെ ആത്മഹത്യ സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

അതിനിടെ, പൊതു തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾക്ക് മറുപടി പറയാൻ രാഹുല്‍ ഗാന്ധി ജുണ്‍ ആദ്യവാരത്തിൽ വയനാട്ടിലെത്തും. 7- 8 തിയ്യതികളിലായിരിക്കും അദ്ദേഹത്തിന്റെ വയനാട് സന്ദർശനം.

 

രണ്ടാം മോദി സർക്കാർ 100 ദിവസത്തിനുള്ളിൽ 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യും; തൊഴില്‍ നിയമങ്ങൾ മാറ്റും: നീതി ആയോഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍