രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ സഭാംഗങ്ങള്‍ അമ്പരന്ന് നില്‍ക്കവേയായിരുന്നു രാഹുലിനെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്തെത്തിയത്.
അവിശ്വാസ പ്രമേയ ചര്‍ച്ചക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാടകീയ നീക്കത്തെ വിമര്‍ശിച്ച് ലോക്‌സഭാ സ്പീക്കര്‍. സഭയില്‍ നാടകം വേണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പ്രധാന മന്ത്രിയെ കടന്നാക്രമിച്ച് പ്രസംഗത്തിന് ശേഷം സഭാംഗങ്ങളെ മുഴുവന്‍ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ സഭാംഗങ്ങള്‍ അമ്പരന്ന് നില്‍ക്കവേയായിരുന്നു രാഹുലിനെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്തെത്തിയത്. സഭ നാടകത്തിനുള്ള വേണ്ടെന്നായിരുന്നു സുമിത്രാ മഹാജന്റെ നിലപാട്.
പ്രധാനമന്ത്രി സത്യസന്ധനല്ലെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രസംഗത്തിന് ശേഷം, തന്നെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എണ്ണിപ്പറഞ്ഞ രാഹുല്‍ അത്തരം ആരോപണങ്ങളില്‍ തനിക്ക് വെറുപ്പി്‌ല്ലെന്നും വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ ഉള്ളില്‍ എന്നെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങള്‍ക്കെന്നെ ‘പപ്പു’ എന്നും മറ്റും വിളിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. ഇതിനു ശേഷമായിരുന്നു മോദിക്കു സമീപത്തേക്ക് നടന്നെത്തി രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്.
എന്നാല്‍, സഭയിലടക്കം നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരുന്ന പ്രധാനമന്ത്രിക്ക് ഇത്തവണ അതിനുള്ള അവസരം നല്‍കാതെ ഒരു നിര്‍ണായക ദിവസത്തിന്റെ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ക്ഷണിക്കുകയായിരുന്നു രാഹുല്‍ ചെയതെന്നും വിലയിരുത്തലുണ്ട്.