UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്രമികളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്; തിരുവനന്തപുരം ഡ‍ിസിപി ചൈത്ര തെരേസ ജോണിനെ ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ പ്രതികൾ ജില്ലാ കമ്മിറ്റി ഓാഫീസിലുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടുന്നതിന് വേണ്ടി സിപിഎം തിരുവനന്തപുരം ജില്ലാ ഓഫീസ് റെയ്ഡ് നടത്തിയ ഡ‍ിസിപിയോട് ഡിജിപി വിശദീകരണം തേടി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലാണ് ഡ‍ിസിപി ചുമതല വഹിക്കുന്ന എസ്.പി ചൈത്ര തെരേസ ജോണിനെതിരെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി.

പോക്സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞിരുന്നു.
മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തിലെ പ്രതികൾ ജില്ലാ കമ്മിറ്റി ഓാഫീസിലുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല.

പരിശോധനയ്ക്കെത്തിയ പൊലീസുദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീടു നടപടിക്ക് വഴങ്ങുകയും ചെയ്തു. ഇതിന് പിറെയാണ് ജില്ലാ സെക്രട്ടറി പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. ഇതിന് പിറകെയാണ് സംഭവത്തിൽ ഡിജിപി വിശദീകരണം തേടിയത്.

ഇതിന് പിറകെ ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെൽ എസ്.പി ചുമതലയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചതായാണ് വിവരം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍