UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ നിന്നും മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ നീക്കി; പ്രതിഷേധം ഉയർന്നതോടെ പുനസ്ഥാപിച്ചു

ഒന്നാണ‌് നാം, ഒന്നാമതാണ‌് കേരളം, ജനമനസ്സിലും പുരസ‌്കാരങ്ങളിലും പിണറായി വിജയൻ സർക്കാർ’ എന്ന വാക്യത്തോടെ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുള്ളതായിരുന്നു ബോർഡ‌്.

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ‌്റ്റേഷനിൽനിന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളുള്ള പരസ്യങ്ങൾ നീക്കംചെയ‌്ത് ചെയ്ത് റെയിൽവെ. സെൻട്രൽ സ‌്റ്റേഷനുമുന്നിൽ ഫീസടച്ച‌് ഏജൻസി മുഖാന്തരം പിആർഡി പ്രദർശിപ്പിച്ച ബോർഡുകളാണ‌് റെയിൽവേ നീക്കം ചെയ്തതത്. ഡിവിഷണൽ കൊമേഴ‌്സ്യൽ മാനേജർ രാജേഷ‌് ചന്ദ്രന്റെ നിർദേശപ്രകാരമായിരുന്നു നടപടിയെന്ന് ദേശാഭിമാനി റിപ്പോർട്ട് പറയുന്നു. 2021 വരെ റെയിൽവേയുമായി കരാറുള്ള പരസ്യ ഏജൻസി കരാർരേഖകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ‌് പബ്ലിക‌് റിലേഷൻസ‌് വകുപ്പ‌് പരസ്യം നൽകിയത‌്.  ചിത്രം നീക്കിയ സഭവം ശ്രദ്ധയിൽപെട്ടതോടെ എ സമ്പത്ത‌് എംപി ഉൾപ്പെടെയുള്ള നേതാക്കളും തൊഴിലാളി യുവജനവിദ്യാർഥികളുടെയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ബോർഡുകൾ പുനഃസ്ഥാപിക്കാമെന്ന‌് റെയിൽവേ ഉറപ്പ‌് നൽകി പ്രശ‌്നം പരിഹാരിക്കുകയായിരുന്നു.

ഒന്നാണ‌് നാം, ഒന്നാമതാണ‌് കേരളം, ജനമനസ്സിലും പുരസ‌്കാരങ്ങളിലും പിണറായി വിജയൻ സർക്കാർ’ എന്ന വാക്യത്തോടെ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുള്ളതായിരുന്നു ബോർഡ‌്. ഡിവിഷണൽ കൊമേഴ‌്സ്യൽ മാനേജർ നേരിട്ടെത്തിയാണ് ബോർഡ‌് നീക്കം ചെയ്യ്തത്. ഇത‌് ചോദ്യംചെയ‌്തപ്പോൾ റെയിൽവേ കേന്ദ്ര സർക്കാരിന്റെതാണെന്നും മുഖ്യമന്ത്രിക്ക‌് ഇവിടെ എന്ത‌് കാര്യമെന്ന‌ും ചോദിച്ച‌് പരിഹസിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. നടപടി സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിക്കുന്നത‌്‌ കേരളത്തെ അപമാനിക്കുന്നതാണെന്നും അനധികൃതമായി നീക്കം ചെയ‌്ത ബോർഡുകൾ പുനസ്ഥാപിക്കാൻ തീരുമാനിക്കാതെ മടങ്ങുകയില്ലെന്നും എ സമ്പത്ത‌് എംപിയും പ്രഖ്യാപിച്ചു.

വെള്ളിയാഴ‌്ച പകൽ മൂന്നോടെയാണ് എ സമ്പത്ത‌് എംപി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും പ്രതിഷേധവുമായി സ‌്റ്റേഷൻ മാനേജരുടെ ഓഫീസിലെത്തിയത്. എന്നാൽ റെയിൽവേയുടെ പരസ്യ ഏജൻസിയായ ‘ലിമാക‌്സ‌്’ കുടിശിക വരുത്തിയതുകൊണ്ടാണ‌് ബോർഡുകൾ നീക്കം ചെയ‌്തതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങളല്ലാതെ ഏജൻസി സ്ഥാപിച്ചിട്ടുള്ള മറ്റുപരസ്യങ്ങളൊന്നും നീക്കം ചെയ‌്തിട്ടുമില്ലായിരുന്നു. നടപടി സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിക്കുന്നത‌്‌ കേരളത്തെ അപമാനിക്കുന്നതാണെന്നും അനധികൃതമായി നീക്കം ചെയ‌്ത ബോർഡുകൾ പുനസ്ഥാപിക്കാൻ തീരുമാനിക്കാതെ മടങ്ങുകയില്ലെന്നും എ സമ്പത്ത‌് എംപി പ്രഖ്യാപിച്ചു. അതോടെ സ‌്റ്റേഷൻ ഡയറക്ടർ എസ‌് അജയ‌് കൗശിക‌് ചർച്ചയ‌്ക്ക‌് തയ്യാറാവുകയായിരുന്നു. വൈകിട്ടോടെ ബോർഡുകൾ പുനസ്ഥാപിച്ചു. എന്നാൽ രസ്യകമ്പനി 55 ലക്ഷം രൂപ കുടിശിക അടയ‌്ക്കാനുണ്ടെന്നും ഈ തുക അടച്ചാലേ പുതിയ പരസ്യം അനുവദിക്കൂ എന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ എസ‌് അജയ് കൗശിക‌് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍