UPDATES

ഉത്തരേന്ത്യയിൽ കനത്ത മഴയും മിന്നലും; 31 മരണം

നിലവിലെ അവസ്ഥ ബുധാനാഴ്ച വൈകുന്നേരം വരെ സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ 10-12 ഡിഗ്രി വരെ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പ് പറയുന്നു.

ഉത്തരേന്ത്യയിൽ കാലം തെറ്റിപെയ്ത കനത്തമഴയിലും ഇടിമിന്നലിലും 31 മരണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ മാത്രം 16 പേർ മരിച്ചതായാണ് വിവരം. മഴക്കും മിന്നലിനും പുറമെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജസ്ഥാനിൽ 6 പേർ കനത്തമഴയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. 11 മരണം റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ ചെവ്വാഴ്ച വൈകുന്നേരത്തോടെ പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനം ആണ് ഉണ്ടായതെന്നും ദി ഹഷ് പോസ്റ്റ് പറയുന്നു. അതേസമയം കാലവസ്ഥാ കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായി പ്രധാനമന്ത്രി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ വീതമാണ് ഇരകളുടെ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. പരിക്കേറ്റവര്‍ക്കായി 50,000 രുപയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ദുരിതാശ്വാസം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചു. പ്രകൃതി ക്ഷോഭത്തിന് ഇരയായ ഗുജറാത്ത് നിവാസികൾക്ക് മാത്രമായി സഹായം പ്രഖ്യാപിച്ചെന്നാണ് ആരോപണം. ഇക്കാര്യം ആരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രംഗത്തെത്തി. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഗുജറാത്തിന്റെ മാത്രമല്ലെന്നുമായിരുന്നു കമൽ നാഥിന്റെ വിമർശനം. മധ്യപ്രദേശിൽ 10 പേർക്ക് ജീവഹാനി സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്ത് മാത്രമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പതിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അറബിക്കടൽ, ബംഗാൾ ഉൾക്കടൽ മേഖലയിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റാണ് പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതേസമയം, രാജ്യത്തുടനീളം മൺസുണിന് മുന്നോടിയായി കനത്തമഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ 10-12 ഡിഗ്രി വരെ മഴ ലഭിച്ചേക്കുമെന്നും ബുധാനാഴ്ച വൈകുന്നേരം വരെ സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍