UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ റെസ്‌ക്യുവുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

കേരളം നേരിടുന്ന സമാനതകളില്ലാത്ത മഴക്കെടുതിയെ മറികടക്കാന്‍ മനുഷ്യ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമെന്നോണം ദുരിതാശ്വാസ പ്രവര്‍നങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയ വെബ്‌സൈറ്റ് ഉള്‍പ്പെടെ തയ്യാറാക്കിയാാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. കേരളാ റെസ്‌ക്യു എന്നപേരിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

കേരളാ ഐടി മിഷനു കീഴില്‍ തയ്യാറാക്കിയിട്ടുള്ള വെബ് സൈറ്റില്‍ ദുരിത മേഖലകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്ക് വേണ്ട സഹായങ്ങള്‍ അധികൃതരെ നേരിട്ട് അറിയിക്കാനാവും. ജില്ല തലത്തിലുള്ള അടിയന്തിരമായി എത്തിക്കേണ്ട സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍, സംഭാവനകള്‍ എന്നിവയ്ക്ക് പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് ഉള്‍പ്പെടെ ഒറ്റ കുടക്കീഴില്‍ ഒരുക്കുകയാണ് കേരളാ റെസ്‌ക്യുവിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സാധാരണ ജനജീവിതം തിരിച്ചു കൊണ്ടുവരുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ഉള്‍പ്പെടെയാണ് സൈറ്റിലുള്ളത്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കണമെന്നും സന്ദേശം ആവശ്യപ്പെടുന്നു.

https://keralarescue.in/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍