UPDATES

‘ഇത്തവണ പ്രത്യേക പരിഗണന വേണം’; മഴക്കെടുതിയിൽ കൂടുതൽ സഹായം തേടി കേരളം

2010.9 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സംസ്ഥാനം നേരിട്ട മഴക്കെടുതികൾ നേരിടാൻ കൂടുതൽ സഹായം വേണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകി. സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ കേന്ദ്ര സംഘത്തിനാണ് കൂടുതൽ സഹായം തേടി കത്ത് നൽകിയത്. 2010.9 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തവണ പ്രത്യേക പരിഗണണ വേണമെന്നും മഴക്കെടുതി വിലയിരുത്താൻ സംസ്ഥാനത്തെത്തിയ കേന്ദ സംഘത്തോട് ആവശ്യപ്പെട്ടു. കൊച്ചിയിൽ വച്ചാണ് നിവേദനം കൈമാറിയത്.

കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ്‌ ഉരുൾപൊട്ടലും മഴക്കെടുതിയുംമൂലം കേരളത്തിനുണ്ടായ നാശനഷ്‌ടം വിലയിരുത്താൻ സംസ്ഥാനത്തെത്തിയത്. കൃഷി മന്ത്രാലയത്തിലെ ഡയറക്ടർ ഡോ കെ മനോഹരൻ, ധന ജോയിന്റ് ഡയറക്ടർ എസ്‌ സി മീണ, ഊർജ ഡെപ്യൂട്ടി ഡയറക്ടർ ഒ പി സുമൻ, ജലവിഭവ സീനിയർ എൻജിനിയർ വി മോഹൻ മുരളി, ഗ്രാമവികസന ഡയറക്ടർ അനിത ബാഗൽ, ഉപരിതല ഗതാഗത റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരും സംഘത്തിലുണ്ട്.

സംഘം രണ്ടായിത്തിരിഞ്ഞ്‌ ദുരന്തബാധിത ജില്ലകൾ സന്ദർശിക്കും. ഒരു സംഘം ചൊവ്വാഴ്ച മലപ്പുറവും അടുത്ത സംഘം ആലപ്പുഴയും സന്ദർശിക്കും. ബുധനാഴ്ച വയനാട്‌, എറണാകുളം, തൃശൂർ ജില്ലകളും വ്യാഴാഴ്ച കണ്ണൂർ ജില്ലയും സംഘം സന്ദർശിക്കും.

ശേഷം വെള്ളിയാഴ്ച തലസ്ഥാനത്ത്‌ എത്തുന്ന കേന്ദ്ര സംഘം മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വിവിധ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തും. സംസ്ഥാനത്തുണ്ടായ നാശനഷ്‌ടം വിലയിരുത്തി കണക്ക്‌ തയ്യാറാക്കുന്ന കേന്ദ്ര സംഘത്തിന്. കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനം തയ്യാറാക്കിയ നാശനഷ്ടക്കണക്കും സമർപ്പിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍