UPDATES

ട്രെന്‍ഡിങ്ങ്

മഴ ദുരിതം പേറി കേരളം; 25 മരണം, ചിത്രങ്ങള്‍

ഇടുക്കി ഡാമിലെ ജല നിരപ്പ് 2401 ലേക്ക് എത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 4 ലക്ഷത്തിലധികം വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് വിവരം.

സംസ്ഥാനതത്ത് മുന്നൂ ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കേരളത്തിന്റെ മലയോര മേഖലകളില്‍ പെയ്യുന്ന മഴ ഉരുള്‍പ്പെടല്‍ മണ്ണിടിച്ചില്‍ തുടങ്ങിയവ രൂക്ഷമാവാന്‍ കാരണമായിട്ടുണ്ട്. ഇന്നി മുന്നു പേര്‍കൂടി മരിച്ചതോടെ ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

ഇതിനിടെ ഇടുക്കി ഡാമിലെ ജല നിരപ്പ് 2401 ലേക്ക് എത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 4 ലക്ഷത്തിലധികം വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് വിവരം. ഇതോടെയാണ് മുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയും വൈദ്യുതോല്‍പാദനവും വര്‍ധിപ്പ് ജവനിരപ്പ് പിടിച്ചു നിര്‍ത്താനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്്. സെക്കന്‍ഡില്‍ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ചെറു തോണി അണക്കെട്ട് വഴി പുറത്തു വിടുന്നത്. 40 സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്.

 

 

ഇതിനിടെ, ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിക്ക സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന പ്ലം ജൂഡി റിസോര്‍ട്ടില്‍ വിദേശകള്‍ അടക്കം കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. മുരിക്കാശ്ശേരിയിലും കൊരങ്ങാട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി.

മഴരൂക്ഷമായി തുടരുന്ന വയനാട്ടിലെ വൈത്തിരിയില്‍ കെട്ടിടം ഇടിഞ്ഞു വീണു. വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സായ രണ്ടു നില കെട്ടിടമാണ് ഇടിഞ്ഞു വീണത്. വയനാട്ടില്‍ നിലവില്‍ മഴയുടെ അളവില്‍ കുറവി രേഖപ്പെടുത്തിയിട്ടുള്ളതായും റിപോര്‍ട്ടുകള്‍ പറയുന്നു.

മലപ്പുറം നിലമ്പൂരിന് സമീപം ചെട്ടിയാന്‍പാറ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ട സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ കുടുംബംത്തിലെ അഞ്ചുപേര്‍ ഇന്നലെ മരിച്ചിരുന്നു. മഴക്കെടുതിയില്‍ ഇന്ന് മുന്നു പേര്‍ മരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍