UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രിട്ടീഷുകാരോട് മാപ്പിരന്ന് ജയില്‍ മോചിതനായ സവര്‍ക്കര്‍ വീരനോ, പാഠപുസ്തകത്തില്‍ സവര്‍ക്കര്‍ സ്തുതി വേണ്ടെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദോത്താസാര പറയുന്നു.

രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാര്‍ ചരിത്ര പാഠപുസ്തകം തിരുത്തുകയും ജവഹര്‍ലാല്‍ നെഹ്രുവിനെ പാഠപുസ്‌കത്തില്‍ നിന്ന് നീക്കുകയുമെല്ലാം ചെയ്തത് വിവാദമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വയുടെ ഉപജ്ഞാതാവും ഗാന്ധി വധക്കേസിലെ പ്രതിയുമായിരുന്ന വിഡി സവര്‍ക്കറുടെ ജീവചരിത്രം, സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ രൂപത്തില്‍ ഇത് വേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദോത്താസാര പറയുന്നു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി.

സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടുള്ള സവര്‍ക്കറിന് മറ്റ് സ്വാതന്ത്ര്യ പ്രക്ഷോഭകര്‍ക്കില്ലാത്ത പ്രാധാന്യം ആര്‍എസ്എസിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായി നല്‍കി എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ വകുപ്പിനെ ബിജെപി സര്‍ക്കാര്‍ പരീക്ഷണശാലയാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍