UPDATES

ട്രെന്‍ഡിങ്ങ്

രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സര്‍ക്കാര്‍ ശുപാർശയില്ല

റിപ്പോർട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അനുമതിയോടെ വേണം. സമിതി റിപ്പോർട്ട് ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല.

ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാർശ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ഇത്തരമൊരു ശുപാർശ നൽകിയെന്ന തരത്തിൽ പുറത്ത് വന്ന വാർത്ത വാസ്തവ വിരുദ്ദമാണ്. ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

അഖിലേന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിതകാലങ്ങളില്‍ വിശദമായി പരിശാധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ശുപാര്‍ശയും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും റിപ്പോർട്ട് പറയുന്നു.

അതേമയം, റിപ്പോർട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അനുമതിയോടെ വേണം. സമിതി റിപ്പോർട്ട് ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. ശുപാർശ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. പതിവായി നടത്താറുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സർവീസ് അവലോകനം മാത്രമാണ് നടത്തിയതെന്നാണ് സർക്കാർ വിശദീകരണമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്തരം സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരുകൾ ഇടപെടാറില്ലെന്നതാണ് പതിവ്.

എന്നാൽ രാജു നാരായണ സ്വാമിക്ക് എതിരെ ചീഫ് സെക്രട്ടറി ടോംജോസിന്റെ അദ്ധ്യക്ഷതയിലുള്ള സ്ക്രീനിംഗ് സമിതി തയ്യാറാക്കിയത് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ശുപാർശയെന്നാണ് റിപ്പോർട്ട്. കേന്ദ്ര, സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നാണ് സമിതിയുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ നിയമിച്ച ഉന്നതതല സമിതിയുടേതാണ് തീരുമാനം. ചീഫ് സെക്രട്ടറിയും രണ്ട് മുതിർന്ന അഡി.ചീഫ് സെക്രട്ടറിമാരും കർണാടക കേഡറിലെ അഡി.ചീഫ് സെക്രട്ടറിയുമടങ്ങിയ സമിതി 19 ന് യോഗം ചേർന്ന് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നാണ് സൂചന. സ്ക്രീനിംഗ് സമിതിയോ ചീഫ് സെക്രട്ടറിയോ സ്വാമിക്ക് നോട്ടീസ് നൽകിയിട്ടില്ല.

എന്നാൽ, രാജുനാരായണ സ്വാമിയെ സർവീസിൽ നിന്നും പുറത്താക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിനായുള്ള നടപടിക്രമങ്ങൾ മാസങ്ങൾ നീണ്ടു നിൽക്കുന്നതാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രവർത്തന അവലോകന സമിതിയുടെ ശുപാർശകിട്ടിയാൽ പേഴ്സണൽ മന്ത്രാലയം ആരോപണ വിധേയന് നോട്ടീസ് നൽകും. മൂന്ന് മാസത്തിനകമാണ് ഇതിന് മറുപടി നൽകേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എന്നാൽ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാം. അതിനാൽ നടപടിക്രമങ്ങൾ നീണ്ടുപോവാം.

 

കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍