UPDATES

സയന്‍സ്/ടെക്നോളജി

വാട്‌സ് ആപ്പിനെ തോല്‍പ്പിക്കാന്‍ കിംബോയുമായി പതഞ്ജലി

മെസേജിങ്ങ് ആപ്പ് രംഗത്തെ പ്രമുഖരായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ കനത്ത വെല്ലുവിളിയാവും തങ്ങളുടെ കിംബോ എന്ന് പതഞ്ജലി വക്താവ് എസ്‌കെ തിജ്രാവാല പ്രതികരിച്ചു.

മെസേജിങ്ങ് ആപ്പ് രംഗത്ത് പിടിയുറപ്പിക്കാന്‍ പുതിയ ആപ്പുമായി യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി. കിംബോ എന്നപേരിലുള്ള പുതിയ മെസേജിങ്ങ് ആപ്പുമായാണ് പതഞ്ജലി ഡിജിറ്റല്‍ സാങ്കേതിക വിദ്യ രംഗത്തേക്ക് കടക്കുന്നത്. ബുധനാഴ്ചയാണ് കമ്പനി
ആപ്പ് പുറത്തിറക്കിയത്.

മെസേജിങ്ങ് ആപ്പ് രംഗത്തെ പ്രമുഖരായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ കനത്ത വെല്ലുവിളിയാവും തങ്ങളുടെ കിംബോ എന്ന് പതഞ്ജലി വക്താവ് എസ്‌കെ തിജ്രാവാല പ്രതികരിച്ചു. ‘ഇനി ഭാരതം സംസാരിക്കും’ എന്ന് ടാഗ്‌ലൈനില്‍ പുറത്തിറക്കുന്ന കിംബോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍മായി സഹകരിച്ച് സ്വദേശി സമൃദ്ധി സിംകാര്‍ഡുകള്‍ പുറത്തിറക്കിയതിന് പിറകെയാണ് തദ്ദേശീയ മെസേജിങ്ങ് ആപ്പുമായി പതഞ്ജലി രംഗത്തെത്തുന്നത്. മേയ് 27 നാണ് പതഞ്ജലി സിം കാര്‍ഡ് പുറത്തിറക്കിയത്. നിലവില്‍ പതഞ്ജലി ജീവനക്കാര്‍ക്ക് മാത്രമാണ് സിംകാര്‍ഡ് നല്‍കുന്നതെങ്കിലും ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന വിധത്തില്‍ സിം കാര്‍ഡ് ഉടന്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു.

 

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍