UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎല്‍എമാർക്കെതിരായ ലൈംഗിക പീഡനക്കേസ് രാഷ്ട്രീയ പ്രേരിതം: ചെന്നിത്തല

സംസ്ഥാനത്ത് അടുത്തിടെയായി അരങ്ങേറുന്ന് അക്രമസംഭവങ്ങൾ പൊലീസിന്‍റെ വീഴ്ചയുടെ ഫലമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കോൺഗ്രസ് എംഎൽഎമാരെ ലൈംഗിക പീഡനക്കേസിൽ കുടുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് രാഷ്ട്രീയ പ്രേരിതമാണ്, തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻമന്ത്രിയും എംഎൽഎയുമായ അടൂർ പ്രകാശ്, എംഎൽഎമാരായ ഹൈബി ഈഡൻ, എപി അനിൽ കുമാർ എന്നിവരെ പ്രതിയാക്കി യുവതിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്ത് അടുത്തിടെയായി അരങ്ങേറുന്ന് അക്രമസംഭവങ്ങൾ പൊലീസിന്‍റെ വീഴ്ചയുടെ ഫലമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിലാണ്. യുവാക്കളെ അടിച്ചു കൊല്ലുകയും പെൺകുട്ടികളെ തീവച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഒന്നിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അധികൃതർ കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ കൊലപാതകം തടയാൻ കഴിയുമായിരുന്നു, തിരുവനന്തപുരം നഗര മധ്യത്തിൽ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റു അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയി ഇത് ഗുരുതരമായ വീഴ്ചയാണ്. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിർജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്നും ചെന്നിത്ത വാർ‌ത്താ സമ്മേളനത്തിൽ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍