UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് നേട്ടത്തിന് പിന്നിൽ ശബരിമല, അധികാരത്തിലെത്തിയാൽ യുവതീ പ്രവേശം തടയാന്‍ നിയമം കൊണ്ടുവരും: ചെന്നിത്തല

വലിയ പരാജയം ഏറ്റുവാങ്ങിയ ഇടത് മുന്നണി ഭരണത്തിൽ തുടരുന്നത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഭരണത്തിലെത്തിയാൽ  നിയമസഭയില്‍ ശബരിമല യുവതീ പ്രവേശം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ്. അധികാരം ലഭിച്ചാല്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ പ്രധാന കാരണം ശബരിമല തന്നെയാണ്. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. ലോക്സഭാജനവിധി കേരളം ഇടതുമുന്നണിയെ സമ്പൂര്‍ണമായി തള്ളിക്കളഞ്ഞതിന് തെളിവാണ്. 23 നിയമസഭാമണ്ഡലങ്ങളില്‍ പിന്നിലായ ഇടതുമുന്നണിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു. സംഘപരിവാറിനെ തടഞ്ഞുനിര്‍ത്തിയത് യുഡിഎഫാണെന്ന് ജനവിധി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുകയാണ്, അവർ നൽകിയ വിജയമാണ്. വലിയ പരാജയം ഏറ്റുവാങ്ങിയ ഇടത് മുന്നണി ഭരണത്തിൽ തുടരുന്നത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 123 നിയമസഭാമണ്ഡലങ്ങളില്‍ പിന്നിലായ ഇടതുമുന്നണിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. ലോക്സഭാജനവിധി കേരളം ഇടതുമുന്നണിയെ സമ്പൂര്‍ണമായി തള്ളിക്കളഞ്ഞതിന് തെളിവാണെന്നും സംഘപരിവാറിനെ തടഞ്ഞുനിര്‍ത്തിയത് യുഡിഎഫാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനും യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍