UPDATES

സിനിമാ വാര്‍ത്തകള്‍

‘രണ്ടാമൂഴം’ കേസില്‍ ഇന്ന് വാദം തുടങ്ങും; മധ്യസ്ഥൻ വേണമെന്ന ആവശ്യം തള്ളി എംടി

ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലും തിരകഥ എഴുതി നല്‍കിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കില്ലെന്ന ആരോപിച്ചാണ് കഥാകൃത്ത് കോടതിയെ സമീപിച്ചത്.

കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങിയില്ലെന്നും രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ സമർപ്പിച്ച ഹർജിയില്‍ ഇന്ന് വാദം തുടങ്ങും. എം ടിയുടെ പരാതിയിൽ പരിഹാരം കാണാൻ മദ്ധ്യസ്ഥനെ നിയോഗിക്കാൻ തയ്യാറാണെന്ന് സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും എംടി തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.‌

എംടിയുടെ രണ്ടാമുഴം എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യറാക്കുന്ന ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലും തിരകഥ എഴുതി നല്‍കിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കില്ലെന്ന ആരോപിച്ചാണ് കഥാകൃത്ത്  കോഴിക്കോട് ഒന്നാം അഡീഷനൽ മുൻസിഫ്​ കോടതി സമീപിച്ചത്. തിരക്കഥ തിരികെ വേണമെന്നും ഇതിനായി തനിക്ക് തന്ന തുക തിരിക നല്‍കാമെന്നും എംടി നൽകിയ സിവിൽ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ച കോടതി തിരകഥ ഉപയോഗിച്ച് സിനിമ തുടങ്ങുന്നതില്‍ നിന്ന് സംവിധായകനെയും നിര്‍മാതാവിനെയും വിലക്കുകയും ചെയ്തിരുന്നു.

Read More-  സൗബിനും ജയസൂര്യയും അല്ല, ജൂറി ചെയര്‍മാന്‍ മികച്ച നടനായി കണ്ടത് ഒരു സൂപ്പര്‍ സ്റ്റാറിനെ?; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നേനെയെന്ന് ജൂറിയംഗങ്ങള്‍

കഴിഞ്ഞ വർഷം ഒക്ടോബർ 11 നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ , എർത്ത‌് ആൻഡ‌് എയർ​ഫിലിം നിർമാണ കമ്പനി എന്നിവരാണ‌് എതിർ​കക്ഷികൾ. എംടി കോഴിക്കോട്ടെ മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. 2014ലാണ‌് സിനിമക്കായി മൂന്നു വർഷത്തേക്ക്​ കരാർ ഒപ്പിട്ടത‌്. എന്നാൽ ഇതുവരെ ചിത്രീകരണം ആരംഭിച്ചില്ലെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ ചില തെറ്റിദ്ധാരണകളാണ് പരാതിക്ക് പിന്നിലെന്നായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോന്റെ പ്രതികരണം. ഇത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍