UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജ. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായി ചടങ്ങിലായിരുന്നു 63 കാരനായ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

ഇന്ത്യയുടെ 46 മത് ചീഫ് ജസ്റ്റിസായി ജ. രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായി ചടങ്ങിലായിരുന്നു 63 കാരനായ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായാണ് ഗൊഗോയ് സ്ഥാനത്തെത്തുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

13 മാസമാണ് ഗൊഗൊയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനത്തുള്ളത്. 2019 നവംബര്‍ 17 നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. അസം മുന്‍ മുഖ്യ മന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായി 1954 നസംബര്‍ 18 ന് ജനിച്ച ജ. രഞ്ജന്‍ ഗൊഗോയ് രാജ്യത്തിന്റെ വടക്കുകിഴന്‍ മേഖലയില്‍ നിന്നും ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തയാണ്.

Explainer: ചരിത്രം പഠിച്ച ഈ ന്യായാധിപൻ ചരിത്രം ചോദ്യം ചെയ്യപ്പെടുന്ന കാലത്തെ എങ്ങനെ നേരിടും? രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസാകുമ്പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍