പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി ചുമതലകളില്‍ നിന്നും ജീവന്‍ ലാലിനെ നീക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ എം.എല്‍എയുടെ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാല്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് പരാതിക്കായായ വനിതാ നേതാവിന്റെ മൊഴിയെടുത്തു. കാട്ടൂര്‍ പോലീസാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാട്ടൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന കേസായതിനാല്‍ പരാതി കൈമാറിയത്. സംഭവത്തെകുറിച്ച് സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും, പരാതി ഒതുക്കാന്‍ അവര്‍ ശ്രമിച്ചതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ സംഘടന സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി ചുമതലകളില്‍ നിന്നും ജീവന്‍ ലാലിനെ നീക്കിയിട്ടുണ്ട്.
ജൂലൈ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇതോടെ പരാതിയുമായി പാര്‍ട്ടി നേതൃത്യത്തിനും മഹിളാ വിഭാഗത്തിനും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചിരുന്നു.