UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തു പറഞ്ഞാലും വിവാദമാവും; പി കെ ശശി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി

ഏതെങ്കിലും പക്ഷംപിടിച്ച് അഭിപ്രായം പറയാനാവില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാനേതാവ് ഉന്നയിച്ച പീഡനപരാതിയെക്കുറിച്ച് ധാരണയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരാതിയെകുറിച്ച് ധാരണയില്ല. ഇക്കാര്യത്തില്‍ താന്‍ എന്തുപറഞ്ഞാലും വിവാദമാകും. ഏതെങ്കിലും പക്ഷംപിടിച്ച് അഭിപ്രായം പറയാനാവില്ലെന്നും ആരോഗ്യമന്ത്രിക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ അധ്യക്ഷ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കും. ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ യുവതി, പരാതിയുമായി കമ്മീഷനെ സമീപിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞിരുന്നു.

പികെ ശശിക്കെതിരായ പരാതി സിപിഎമ്മിന് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് വലിയ തലവേദന ഉണ്ടാക്കിയതിന് പിറകെയായിരന്നു ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പികെ ശശി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്‌ഐ ജില്ല നേതാവായ യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കയത്. പരാതി കിട്ടിയിട്ട് മൂന്നാഴ്ചയായി എന്നും പൊലീസിന് കൈമാറാന്‍ മാത്രമുള്ള പ്രശ്‌നമില്ലെന്നും പാര്‍ട്ടി, പാര്‍ട്ടിയുടെതായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍